അനധികൃത മണല്‍ വാരല്‍; കണ്ണൂരില്‍ ഉത്തര്‍പ്രദേശ് സ്വദേശികള്‍ പിടിയില്‍

വളപട്ടണം പാലത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ മണല്‍ വാരല്‍ നിരോധനമുണ്ട്. അനധികൃത മണലെടുപ്പ് ശക്തമാണെന്ന വിവരത്തെത്തുടര്‍ന്ന് വളപട്ടണം എസ്‌ഐ ശ്രീജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പിടിയിലായ പ്രതികള്‍ അഴീക്കലിലെ ഒരു മണല്‍ വാരല്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്.

അനധികൃത മണല്‍ വാരല്‍; കണ്ണൂരില്‍ ഉത്തര്‍പ്രദേശ് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: വളപട്ടണം പുഴയില്‍ നിന്നും അനധികൃത മണല്‍വാരലില്‍ ഏര്‍പ്പെട്ടിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ പാലത്തിനടിയില്‍ അനധികൃത മണല്‍വാരലില്‍ ഏര്‍പ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശികളായ ബെച്ചി സാഹ്നി, വികാസ് സാഹ്നി, ബാബു സാഹ്നി, ബാബു കുമാര്‍ എന്നിവരെയാണ് വളപട്ടണം പോലീസ് പിടികൂടിയത്. മണല്‍ വാരാന്‍ ഉപയോഗിച്ച തോണിയും പിടിച്ചെടുത്തിട്ടുണ്ട്.

വളപട്ടണം പാലത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ മണല്‍ വാരല്‍ നിരോധനമുണ്ട്. അനധികൃത മണലെടുപ്പ് ശക്തമാണെന്ന വിവരത്തെത്തുടര്‍ന്ന് വളപട്ടണം എസ്‌ഐ ശ്രീജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പിടിയിലായ പ്രതികള്‍ അഴീക്കലിലെ ഒരു മണല്‍ വാരല്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്. അനധികൃത മണല്‍ വാരലിന് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട് എന്ന ആക്ഷേപത്തിനിടെയാണ് ഉത്തര്‍പ്രദേശ് തൊഴിലാളികള്‍ അറസ്റ്റിലായത്.


ഇതിനിടെ വളപട്ടണം പുഴയിലെ മാങ്കടവില്‍ നിന്നും വാരിയ അനധികൃത മണലുമായി വന്ന ലോറിയെ അരോളിയില്‍ വച്ച് വളപട്ടണം പോലീസ് പിടികൂടി. പോലീസിനെ കണ്ടയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെക്കുറിച്ചും വാഹന ഉടമയെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കോസ്റ്റ ഗാര്‍ഡിന്റെ ഉള്‍പ്പെടെ സഹകരണത്തോടെ വളപട്ടണത്തെ അനധികൃത മണലെടുപ്പ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് വളപട്ടണം പോലീസ്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനധികൃത മണല്‍വാരല്‍ നടത്തുന്ന സൊസൈറ്റികള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Read More >>