സാംസംഗ് തൊഴിലാളികളുടെ ആരോഗ്യത്തെ ചൂഷണം ചെയ്യുന്നു എന്ന് ഉത്തരകൊറിയയില്‍ ആക്ഷേപം

കമ്പ്യൂട്ടര്‍ ചിപ്പും, ഡിസ്പ്ലേ ഉപകരണങ്ങളും നിര്‍മ്മിക്കുന്ന ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരിലാണ് വ്യാപകമായി രോഗങ്ങള്‍ക്ക് അടിമകളാകുന്നത്.

സാംസംഗ് തൊഴിലാളികളുടെ ആരോഗ്യത്തെ ചൂഷണം ചെയ്യുന്നു എന്ന് ഉത്തരകൊറിയയില്‍ ആക്ഷേപം

ഒരു ലക്ഷത്തിലധികം തൊഴിലാളികളുള്ള സാംസംഗ് ഇലക്ട്രോണിക്സാണ് ഉത്തരകൊറിയയിലെ ഏറ്റവും വലിയ കമ്പനി. ഇവിടെ ജോലി ചെയ്യുന്ന ആളുകളില്‍ ഭൂരിഭാഗത്തിനും ഗുരുതരമായ രോഗാവസ്ഥയുണ്ടാകുന്നു എന്ന വെളിപ്പെടുത്തലിനെ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ തൃണവല്‍ക്കരിക്കുന്നു എന്ന് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പ്യൂട്ടര്‍ ചിപ്പും, ഡിസ്പ്ലേ ഉപകരണങ്ങളും നിര്‍മ്മിക്കുന്ന ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരിലാണ് വ്യാപകമായി രോഗങ്ങള്‍ക്ക് അടിമകളാകുന്നത്.


ബ്ലഡ്‌ കാന്‍സര്‍, ചര്‍മ്മാര്‍ബുദം തുടങ്ങിയ 200 ഓളം രോഗങ്ങളുടെ പിടിയാലാണ് ഇവിടുത്തെ 20 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള മിക്ക തൊഴിലാളികളും എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 76 പേര്‍ രോഗം മൂര്‍ച്ചിച്ചു മരണപ്പെട്ടിട്ടും, ഈ ആരോപണം സംബന്ധമായ അന്വേഷണം സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാകുന്നില്ല എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി. സര്‍ക്കാരില്‍ നിന്നും മതിയായ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല.

ഖരാജ്പൂര്‍ ഐ.ഐ.ടി യില്‍ നിന്നും ഏറ്റവും അധികം പ്രീ- പ്ലേസ്മെന്‍റ് നടത്തുന്ന കമ്പനിയും സാംസംഗ് ആണ്.

"പണമാണ് അവര്‍ക്ക് വലുത്, വിദ്യാര്‍ഥികളെ അവര്‍ ഡിസ്പോസബിള്‍ ഗ്ലാസ്സ് പോലെയാണ് കരുതുന്നത്. അവരുടെ ഉപയോഗത്തിനു ശേഷം എന്ത് സംഭവിച്ചാലും കമ്പനിക്കോ, സര്‍ക്കാരിനോ ഉത്തരവാദിത്തം ഇല്ലെന്നുള്ളതാണ് യതാര്‍ത്ഥമായ വസ്തുത."

സാംസംഗില്‍ മുന്‍പ് തൊഴില്‍ ചെയ്തിരുന്നതും, ക്യാന്‍സര്‍ രോഗത്തില്‍ നിന്നും ഇപ്പോള്‍ മുക്തി നേടിയതുമായ 43 വയസ്സുകാരനായ പാര്‍ക്ക്‌ മിന്‍ എന്നയാളുടെ വാക്കുകള്‍ ആണിത്.

പരാതിക്കാരായ പലരെയും നാമമാത്രമായ തുക നല്‍കി കമ്പനി നിശബ്ദമാക്കുന്നു എന്ന പരാതിയുമുണ്ട്.

Courtesy: TOI

Story by
Read More >>