സാംസങ്‌ ഗാലക്‌സി നോട്ട്‌ 7 പുറത്തിറക്കി

ഈ മാസം 19നു വിപണിയിലെത്തുന്ന ഫോണ്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ലഭിച്ചുതുടങ്ങും.

സാംസങ്‌ ഗാലക്‌സി നോട്ട്‌ 7 പുറത്തിറക്കി

ദുബായ്‌: സാംസങ്ങിന്റെ ഏറ്റവും പുതിയ ഉല്‍പന്നമായ ഗാലക്‌സി നോട്ട്‌ 7, ദുബായില്‍ വച്ച്‌ പുറത്തിറക്കി. കമ്പനിയുടെ ഇതുവരെ അവതരിപ്പിച്ച ഫോണ്‍ ഉല്‍പന്നങ്ങളില്‍ എറ്റവും ഇന്റലിജന്റ്‌ ആയ സ്‌മാര്‍ട്‌ഫോണ്‍ എന്നാണ്‌ അധികൃതര്‍ അവകാശപ്പെടുന്നത്‌.

സില്‍വര്‍ ടൈറ്റാനിയം, ബ്‌ളാക്‌ ഓനിക്‌സ്‌ എന്നീ നിറഭങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാവുക. 64 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണ്‍ വാങ്ങുമ്പോള്‍ 128 ജിബി മൈക്രോ എസ്‌ഡി കാര്‍ഡും ലഭിക്കും. 2,999 ഖത്തര്‍ റിയാലാണ്‌ വില.

വാട്ടര്‍ റസിസ്‌റ്റന്‍സ്‌ ഉള്‍പ്പെടെ നിരവധി ഫീച്ചറുകളാണ്‌ ഇതില്‍ ഉള്ളത്‌. വളരെ ചെറിയ പ്രകാശത്തില്‍ തന്നെ ഫോട്ടോ എടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ക്യാമറ, ഐറിസ്‌ സ്‌കാനിങ്ങ്‌ തുടങ്ങി പലതരം ഫീച്ചറുകള്‍ പുതിയ ഫോണിലൂടെ സാംസങ്ങ്‌ അവതരിപ്പിച്ചിരിക്കുന്നു.

360 ഡിഗ്രീ ചിത്രങ്ങളും വീഡിയൊകളും ഇതില്‍ എഡിറ്റ്‌ ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും.

Read More >>