ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിന് വെങ്കലം

റഷാഷെ റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ചാണ് സാക്ഷി തന്റെ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യ റൗണ്ടില്‍ 5-0ത്തിന് പിറകില്‍ നിന്നതിന് ശേഷമാണ് കിര്‍ഗിസ്ഥാന്‍ താരത്തെ 8-5 എന്ന പോയന്റ് നിലയില്‍ സാക്ഷി പരാജയപ്പെടുത്തിയത്. ഗുസ്തിയില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിത ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നതും.

ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിന് വെങ്കലം

ഒടുവില്‍ ഇന്ത്യ നേടി, സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുള്ള വെങ്കലമെഡല്‍. റിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 58കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്കാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. സാക്ഷിയെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച റഷ്യന്‍ താരം ഇതെ വിഭാഗത്തില്‍ ഫൈനലില്‍ കടന്നതിന് പിന്നാലെയാണ് വെങ്കല മെഡല്‍ നേട്ടത്തിനായുളള റഷാഷെ റൗണ്ടിലേക്ക് സാക്ഷി മത്സരത്തിന് യോഗ്യത നേടിയത്.

റഷാഷെ റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ചാണ് സാക്ഷി തന്റെ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യ റൗണ്ടില്‍ 5-0ത്തിന് പിറകില്‍ നിന്നതിന് ശേഷമാണ് കിര്‍ഗിസ്ഥാന്‍ താരത്തെ 8-5 എന്ന പോയന്റ് നിലയില്‍ സാക്ഷി പരാജയപ്പെടുത്തിയത്. ഗുസ്തിയില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിത ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നതും.

വിജയത്തില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് സാക്ഷി പറഞ്ഞു. ഇതൊരു പോരാട്ടമാണെന്ന് ഉറച്ചുവിശ്വസിച്ചാണ് മത്സരത്തെ നേരിട്ടതെന്നും മെഡല്‍ ലഭിക്കും എന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് മത്സരത്തിനിറങ്ങിയതെന്നും സാക്ഷി പറഞ്ഞു.