റിയോയില്‍ നൂറ്റി ഇരുപത് കോടി ജനങ്ങളുടെ പ്രതീക്ഷ കാത്ത് ഒരു സാക്ഷിമാലിക്; ഗുസ്തി ഗോദയില്‍ ഹരിയാനക്കാരി എഴുതിച്ചേര്‍ത്തത് രാജ്യത്തെ നാണക്കേടില്‍ നിന്നും രക്ഷിച്ച പുതു ചരിത്രം

സാക്ഷിയെ ഗുസ്തി പഠിക്കുവാന്‍ വേണ്ടി വിട്ട സുദേഷിന്റെയും സുഖവീറിന്റെയും പ്രവര്‍ത്തിയില്‍ നാട്ടില്‍ നിന്നും വന്‍ എതിര്‍പ്പാണ് ഉയര്‍ന്നത്. അതിന്റെ മുര്‍ദ്ധന്യം 2002 ലായിരുന്നു. ആണ്‍കുട്ടികള്‍ക്കൊപ്പം ചോതു റാം സ്റ്റേഡിയത്തില്‍ ഗുസ്തി പഠിക്കാന്‍ സാക്ഷിയുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ എത്തിയപ്പോഴായിരുന്നു അത്. സിംഹങ്ങള്‍ക്കൊപ്പം താമസിക്കുന്ന ആട്ടിന്‍കുട്ടികള്‍ എന്നിങ്ങനെയുള്ള പരിഹാസ ശരങ്ങളും അന്ന് സാക്ഷി ഉള്‍പ്പെടെയുള്ളവരെ തേടിയെത്തി. എന്നാല്‍ കോച്ചായ ദാഹിയ ആട്ടിന്‍കുട്ടികള്‍ക്കെപ്പമായിരുന്നു. പരിശീലകനായി ഒരു പിതാവിന്റെ ശിക്ഷണത്തോടെ അദ്ദേഹം ഗുസ്തിയിലെ പാഠങ്ങള്‍ സാക്ഷിയുള്‍പ്പെടെയുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം, സിംഹങ്ങള്‍ തോറ്റമ്പിയ ഇടത്ത് രാജ്യത്തിന്റെ അഭിമാനം ജ്വലിപ്പിക്കാന്‍ ആട്ടിന്‍കുട്ടികള്‍ തന്നെ വേണ്ടി വന്നുവെന്നുള്ളത് കാലം കാത്തുവെച്ച കണക്കു തീര്‍ക്കലാകാം.

റിയോയില്‍ നൂറ്റി ഇരുപത് കോടി ജനങ്ങളുടെ പ്രതീക്ഷ കാത്ത് ഒരു സാക്ഷിമാലിക്; ഗുസ്തി ഗോദയില്‍ ഹരിയാനക്കാരി എഴുതിച്ചേര്‍ത്തത് രാജ്യത്തെ നാണക്കേടില്‍ നിന്നും രക്ഷിച്ച പുതു ചരിത്രം

റിയോയില്‍ നൂറ്റി ഇരുപത് കോടി ജനങ്ങളുടെ പ്രതീക്ഷ കാത്ത് ഒരു സാക്ഷിമാലിക്. കൊട്ടിഘോഷിക്കപ്പെട്ടതും അമിത പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയവരുമായ താരങ്ങള്‍ ഒന്നൊന്നായി റിയോയിലെ ഒളിമ്പിക്‌സ് വേദിയില്‍ പരാജയമടഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് തലയുയര്‍ത്താന്‍ സാക്ഷിയുടെ ഒരു വെങ്കല മെഡല്‍ മാത്രം. ജനാധിപത്യ രാജ്യത്തിന്റെ പുരുഷാധിപത്യത്തിനു മുകളില്‍ അഭിമാനമുയര്‍ത്താന്‍ ഒരു സ്ത്രീയുടെ സ്വര്‍ണ്ണത്തിളക്കമുള്ള വെങ്കല മെഡല്‍. റിയോയിലെ ഗുസ്തി ഗോദയില്‍ സാക്ഷിമാലിക് എന്ന ഹരിയാനക്കാരി എഴുതിച്ചേര്‍ത്തത് രാജ്യത്തെ നാണക്കേടില്‍ നിന്നും രക്ഷിച്ച പുതു ചരിത്രം.


120 കോടി ജനങ്ങള്‍ക്കുവേണ്ടി കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ മലര്‍ത്തിയടിച്ച് മെഡലും കഴുത്തിലണിഞ്ഞ് സാക്ഷി ജനഗണമനയ്‌ക്കൊപ്പം ചുണ്ടനക്കുമ്പോള്‍ ഇന്ത്യന്‍ കായിക രംഗത്തിനെപ്പറ്റി അനേകം ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍ അല്‍പസമയത്തേക്കാണെങ്കിലും ഇത് അഭിമാനിക്കാനുള്ള സമയമാണ്. പെണ്‍കുട്ടികള്‍ ഗോദയിലിറങ്ങുന്നതിനെ എതിര്‍ത്ത ഒരു നാടിന്റെ ചിന്താഗതിയെ കൂടിയാണ് സാക്ഷി റിയോയില്‍ മലര്‍ത്തിയടിച്ചതെന്നുള്ളത് കാലം കാത്തുവെച്ച മുഹൂര്‍ത്തമാകാം. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയും ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും എന്ന വിശേഷണം മാത്രം മതി സാക്ഷിയുടെ  നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാക്കുവാന്‍.

[caption id="attachment_37240" align="alignnone" width="640"]sakshi
സാക്ഷി മാലിക്ക് ഒളിമ്പിക് മെഡലുമായി[/caption]

ഹരിയാനയിലെ റോത്തക്കില്‍ 1992 സെപ്റ്റംബര്‍ മൂന്നിനായിരുന്നു സാക്ഷി മാലിക്കിന്റെ ജനനം. ഇന്ത്യന്‍ ഗുസ്തിയുടെ വിളനിലമെന്നാണ് ഹരിയാന അറിയപ്പെടുന്നതെങ്കിലും സ്ത്രീകള്‍ ഈ രംഗത്ത് എത്തുന്നതില്‍ എതിര്‍പ്പു പുലര്‍ത്തിയിരുന്ന യാഥാസ്ഥിതികരുടെ കൂടി ഇടമായിരുന്നു അവിടം. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ ഗുസ്തിയോടുള്ള മകളുടെ അഭിനിവേശം കണ്ടറിഞ്ഞ സുദേഷ് മാലിക്കും സുഖവീര്‍ മാലിക്കും 12മത്തെ വയസ്സില്‍ സാക്ഷിയെ ഗുസ്തി പരിശീലന ക്ലാസില്‍ ചേര്‍ത്തു. ഈശ്വര്‍സിംഗ് ദാഹിയ ആയിരുന്നു സാക്ഷിയുടെ ആദ്യ കോച്ച്.

സാക്ഷിയെ ഗുസ്തി പഠിക്കുവാന്‍ വേണ്ടി വിട്ട സുദേഷിന്റെയും സുഖവീറിന്റെയും പ്രവര്‍ത്തിയില്‍ നാട്ടില്‍ നിന്നും വന്‍ എതിര്‍പ്പാണ് ഉയര്‍ന്നത്. അതിന്റെ മൂര്‍ദ്ധന്യം 2002 ലായിരുന്നു. ആണ്‍കുട്ടികള്‍ക്കൊപ്പം ചോതു റാം സ്റ്റേഡിയത്തില്‍ ഗുസ്തി പഠിക്കാന്‍ സാക്ഷിയുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ എത്തിയപ്പോഴായിരുന്നു അത്. സിംഹങ്ങള്‍ക്കൊപ്പം താമസിക്കുന്ന ആട്ടിന്‍കുട്ടികള്‍ എന്നിങ്ങനെയുള്ള പരിഹാസ ശരങ്ങളും അന്ന് സാക്ഷി ഉള്‍പ്പെടെയുള്ളവരെ തേടിയെത്തി. എന്നാല്‍ കോച്ചായ ദാഹിയ ആട്ടിന്‍കുട്ടികള്‍ക്കെപ്പമായിരുന്നു. പരിശീലകനായി ഒരു പിതാവിന്റെ ശിക്ഷണത്തോടെ അദ്ദേഹം ഗുസ്തിയിലെ പാഠങ്ങള്‍ സാക്ഷിയുള്‍പ്പെടെയുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം, സിംഹങ്ങള്‍ തോറ്റമ്പിയ ഇടത്ത് രാജ്യത്തിന്റെ അഭിമാനം ജ്വലിപ്പിക്കാന്‍ ആട്ടിന്‍കുട്ടികള്‍ തന്നെ വേണ്ടി വന്നുവെന്നുള്ളത് കാലം കാത്തുവെച്ച കണക്കു തീര്‍ക്കലാകാം.

[caption id="attachment_37243" align="alignleft" width="300"]msasadhudUDG മത്സരത്തിൽ നിന്ന്[/caption]

ആട്ടിന്‍കുട്ടിയെന്നാണ് ആണ്‍കുട്ടികള്‍ സാക്ഷിയെ പരിഹസിച്ചതെങ്കിലും അവരുള്‍പ്പെടെയുള്ളവരെ മലര്‍ത്തിയടിച്ചാണ് അവള്‍ തന്റെ വരവ് ലോകത്തെ അറിയിച്ചത്. മികച്ചൊരു ടീമിനെയാണ് ദാഹിയ ചോതു റാം സ്‌റ്റേഡിയം വഴി വളര്‍ത്തിക്കൊണ്ടു വന്നത്. സുഷ്മ, സോണിയ, കവിത, സുനിത നെഹ്‌റ തുടങ്ങിയവരും സാക്ഷിയ്‌ക്കൊപ്പം വരവറിയിച്ചവരാണ്. ആറ്റിക്കുറുക്കിയെടുത്ത പരിശീലനങ്ങളിലൂടെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്കൊരു മെഡല്‍ എന്ന സ്വപ്‌നം സഫലമാക്കുവാന്‍ അടിത്തറയിട്ടു എന്ന കാര്യത്തില്‍ പരിശീലകനായ ഈശ്വര്‍സിംഗ് ദാഹിയയ്ക്ക് അഭിമാനിക്കാം.

ദേശീയ തലത്തില്‍ സാക്ഷി തന്റെ വരവറിയിച്ചത് 2010ലാണ്. ലോക ജൂനിയര്‍ റെസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടി സാക്ഷി തന്റെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടു. പടവുകള്‍ ഒന്നൊന്നായി കയറി സാക്ഷി തന്റെ ഒളിമ്പിക്‌സ് മെഡല്‍ എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. 2014 ല്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയതോടെ സാക്ഷി മാലിക് എന്ന പേര് ഇന്ത്യന്‍ കായിക രംഗത്ത് മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒന്നായി മാറിയിരുന്നു.

2014 ഒഗാസ്റ്റില്‍ തന്നെ ഗ്ലാസ്‌കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി വെള്ളിമെഡല്‍ നേടി സാക്ഷി അക്കാര്യം ഒന്നുകൂടി ഉറപ്പിച്ചു. തുടര്‍ന്ന് 2015 മേയില്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തിയ സാക്ഷി വെങ്കല മെഡലുമായാണ് അവിടെ നിന്നും മടങ്ങിയത്. ഒളിമ്പിക്‌സിനു തൊട്ടു മുമ്പ് നടന്ന സ്പാനിഷ് ഗ്രാന്റ് പ്രീയില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടി റിയോയിലേക്ക് പറന്ന സാക്ഷി 120 കോടി ജനങ്ങള്‍ക്കു വേണ്ടി ഒടുവില്‍ ആ ലക്ഷ്യവും സ്വന്തമാക്കുകയായിരുന്നു.

Read More >>