സാക്ഷിക്കും സിന്ധുവിനും ഖേല്‍ രത്ന

സാക്ഷി മാലിക്കിനും ബാഡ്മിന്റണ്‍ ഫൈനലിലെത്തി മെഡലുറപ്പിച്ച പിവി സിന്ധുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്കാരം.

സാക്ഷിക്കും സിന്ധുവിനും ഖേല്‍ രത്നന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിനും ബാഡ്മിന്റണ്‍ ഫൈനലിലെത്തി മെഡലുറപ്പിച്ച പിവി സിന്ധുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്കാരം.

റിയോ ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഫൈനലിലെത്തുകയും അഭിമാനകരമായ നാലാം സ്ഥാനം നേടുകയും ചെയ്ത ദിപ കര്‍മാക്കറിനും ഷൂട്ടിംഗ് ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനും ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായിരുന്ന ജിത്തു റായിക്കും ഖേല്‍ രത്ന നല്‍കാനായിരുന്നു കായിക മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ രാത്രി വൈകി കായിക മന്ത്രാലയം നാടകീയ തീരുമാനമെടുക്കുകയായിരുന്നു.

ഒളിമ്പിക്സ് മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ രണ്ട് താരങ്ങളെ അവഗണിച്ച് രാജ്യത്തെ പരമോന്നത കായിക ബഹുമതി മറ്റ് രണ്ടു പേര്‍ക്ക് നല്‍കുന്നത് നീതികേടാണ് എന്ന സാഹചര്യത്തിലാണ്  ഖേല്‍ രത്ന സിന്ധുവിനും സാക്ഷിക്കും നല്‍കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചത്.

Read More >>