സിന്ധുവിനെ പുകഴ്ത്തിയും സൈനയെ പരിഹസിച്ചും സോഷ്യല്‍ മീഡിയ

ഗോപി ചന്ദ് അക്കാദമിയിലാണ് സൈന നെഹ്വാളും, പി.വി.സിന്ധുവും പരിശീലനം നേടിയത്. അതുക്കൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള താരത്മ്യത്തിനു ഏറെ പ്രസക്തിയും ലഭിക്കുന്നു.

സിന്ധുവിനെ പുകഴ്ത്തിയും സൈനയെ പരിഹസിച്ചും സോഷ്യല്‍ മീഡിയ

റിയോ ഒളിമ്പിക്സില്‍ ഭാരതത്തിന്‍റെ യശസ്സ് ഉയര്‍ത്തി പി.വി.സിന്ധു വെണ്ണിക്കൊടി പാറിക്കുമ്പോള്‍, സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വിമര്‍ശനം നേരിടുന്ന താരമാണ് സൈന നെഹ്വാള്‍. ലോകപട്ടികയില്‍ ഇടം നേടിയ സൈന റിയോ ഒളിമ്പിക്സില്‍ 61 റാങ്കുകാരിയായ ഉക്രൈന്‍ താരം മരിയയോടു തോല്‍വി സമ്മതിച്ചു പുറത്തു പോയിരുന്നു.

റിയോയില്‍ അഭിമാനപ്രകടനം കാഴ്ച വച്ച പി.വി.സിന്ധുവിന് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ അഭിനന്ദനങ്ങള്‍ പ്രവഹിക്കുമ്പോള്‍, സൈനയ്ക്ക് നേരെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് പ്രവഹിക്കുന്നത്.


ഗോപി ചന്ദ് അക്കാദമിയിലാണ് സൈന നെഹ്വാളും, പി.വി.സിന്ധുവും പരിശീലനം നേടിയത്. അതുക്കൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള താരത്മ്യത്തിനു ഏറെ പ്രസക്തിയും ലഭിക്കുന്നു.

icu

പി.വി.സിന്ധുവിന്റെ വിജയത്തില്‍ സൈനയുടെ പരസ്യപ്രകടനങ്ങള്‍ ലഭിക്കാതിരുന്നതും കായികലോകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഹൈദരാബാദിലെ ആശുപത്രിയില്‍ കാല്‍മുട്ടിന്‍റെ ചികിത്സയിലാണ് സൈന എന്ന വാര്‍ത്തകളും പരന്നു.

സിന്ധുവിനെ പുകഴ്ത്തിയും, സൈനയെ ഇകഴ്ത്തിയുമുള്ള അത്തരമൊരു പരിഹാസം ട്വിറ്ററില്‍ ഉയര്‍ന്നപ്പോള്‍ സൈന ബുദ്ധിപൂര്‍വ്വം അതിനെ കൈകാര്യം ചെയ്തതിനെയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്.

സൈനയുടെ ആരാധകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആന്‍ഷുള്‍ സാഗര്‍ എന്നയാളുടെ ട്വീറ്റ് സൈനയെ കണക്കറ്റ് പരിഹസിക്കുന്നത്.

saina (2)

"പ്രിയപ്പെട്ട സൈന, ബാഗ്‌ പായ്ക്ക് ചെയ്തോളു, മികച്ചവരെ നേരിടാന്‍ വേണ്ടി നന്നായി കളിക്കാന്‍ അറിയാവുന്ന മികച്ച ആളെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു." എന്നായിരുന്നു ആ ട്വീറ്റ്.

പരസ്യമായി അപമാനിക്കപ്പെട്ടപ്പോഴും, സൈന വാക്കുകളില്‍ മിതത്വം പാലിച്ചു മറുപടി നല്‍കി.

saina (3)

"നന്ദി..തീര്‍ച്ചയായും സിന്ധു നന്നായി കളിക്കുന്നു, ഇന്ത്യ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു" സൈന മറുപടിയായി ട്വീറ്റ് ചെയ്തു.

പറഞ്ഞ വാക്കുകളുടെ കടുപ്പം അല്പം കൂടി പോയി എന്ന് മനസിലാക്കിയ ആരാധകന്‍ സൈനയോട് പിന്നീട് മാപ്പ് പറഞ്ഞു.

സൈനയുടെ മറുപടി താരത്തിന് കൂടുതല്‍ ആരാധകരെ നേടി കൊടുക്കുന്നതില്‍ കാര്യങ്ങള്‍ എത്തി.

ഇന്ത്യയില്‍ ബാഡ്മിന്‍ടണ്‍ വിപ്ലവം സൃഷ്ടിച്ച താരം എന്നായിരുന്നു സൈനയെ പിന്തുണച്ചു കൊണ്ടുള്ള ഒരു ട്വീറ്റ്.

Read More >>