ജീവന്‍ പണയംവെച്ച് സാഹസം: ട്രെയിനില്‍ പെട്ടെന്ന് കയറിപ്പറ്റാനും ഇരിപ്പിടം ലഭിക്കാനും അപകടം പതിയിരിക്കുന്ന സമാന്തര പ്ലാറ്റ്‌ഫോം ഉണ്ടാക്കി യാത്രക്കാര്‍

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനോ വിലക്കാനോ റെയിൽവേ പൊലീസോ അധികൃതരോ ശ്രമിക്കുന്നില്ലെന്നതും പകല്‍ പോലെ വ്യക്തമാണ്.

ജീവന്‍ പണയംവെച്ച് സാഹസം: ട്രെയിനില്‍ പെട്ടെന്ന് കയറിപ്പറ്റാനും ഇരിപ്പിടം ലഭിക്കാനും അപകടം പതിയിരിക്കുന്ന സമാന്തര പ്ലാറ്റ്‌ഫോം ഉണ്ടാക്കി യാത്രക്കാര്‍

കൊച്ചി: തിരക്കുള്ള സമയങ്ങളില്‍ ട്രെയിനില്‍ എളുപ്പത്തില്‍ കയറിപ്പറ്റാനും സീറ്റ് ലഭിക്കാനും വേണ്ടി അപകടം പതിയിരിക്കുന്ന സമാന്തര പ്ലാറ്റ്‌ഫോം ഉണ്ടാക്കി യാത്രക്കാര്‍. ട്രെയിനുകള്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്നതിനു തൊട്ടു മുന്‍പ് പാറ്റ്‌ഫോമില്‍ നിന്നു വീക്ഷിച്ചു കൊണ്ട് ട്രെയിന്‍ വരുന്ന സമയത്ത് മറുവശത്തേക്ക് ചാടി പെട്ടന്ന് ട്രെയിനില്‍ കയറാനും സീറ്റ് ലഭിക്കാനുമാണ് യാത്രക്കാര്‍ ഈ മാര്‍ഗം സ്വീകരിക്കുന്നത്.

രണ്ടു ട്രെയിനുകള്‍ക്കിടയ്ക്ക് ഓരോ കംപാര്‍ട്ടുമെന്റിലേക്കും വെള്ളം എത്തിക്കാനുള്ള പൈപ്പുകളുടെ ഇടയിലൂടെ വരെ നുഴഞ്ഞു കയറിയാണ് ഇത്തരത്തില്‍ ട്രെയിനില്‍ കയറിപ്പറ്റാനുളള ശ്രമം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനോ വിലക്കാനോ റെയിൽവേ പൊലീസോ അധികൃതരോ ശ്രമിക്കുന്നില്ലെന്നതും പകല്‍ പോലെ വ്യക്തമാണ്.


ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകാന്‍ സിഗ്‌നല്‍ കാത്തു നില്‍ക്കുന്ന പാസഞ്ചറിന്റെയും എതിർ ഭാഗത്തേക്ക് പോകുന്ന തിരുവനന്തപുരം-നാഗർകോവില്‍ ട്രെയിനിന്റെയും ഇടയിലൂടെ കയറാന്‍ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനില്‍ യാത്രക്കാര്‍ ശ്രമിക്കുന്നതിന്റെ അതിസാഹസികവും അപകടം നിറഞ്ഞതുമായ വീഡിയോ ദൃശ്യങ്ങളാണ് നാരദാ ന്യൂസ് പുറത്തു വിടുന്നത്.

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/08/railway.mp4"][/video]സാധാരണ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ടുതന്നെ ട്രെയിനില്‍ കയറുമ്പോള്‍ അപകടങ്ങള്‍ സാധാരണമായ നിലക്ക് ഇത്രയ്ക്ക് അപകടം നിറഞ്ഞ പ്രവൃത്തികള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അധികൃതരുടെ കണ്‍മുന്നില്‍ വച്ചു തന്നെയാണ് ഇത്തരം നിയമലംഘനങ്ങള്‍ പലപ്പോഴും നടക്കുന്നതെന്നാണ് വസ്തുത. സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവര്‍ എത്തുന്നതിനു മുന്‍പ് കമ്പാര്‍ട്ടുമെന്റില്‍ എത്തിപ്പെടാനുള്ള 'അതിസാഹസികത' ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു തരത്തിലുളള ശ്രമങ്ങളും ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം.