മൈക്രോസോഫ്റ്റിൽ നിന്നു പാഠം പഠിക്കാതെ ഗൂഗിൾ: ആൻഡ്രോയിഡ് ഫോണിനൊപ്പം ഗൂഗിൾ സേർച്ച് ബണ്ടിൽ ചെയ്തതിന് റഷ്യ ചുമത്തിയത് 45 കോടി രൂപ പിഴ

ഒരാഴ്‌ച്ചയില്‍ തന്നെ രണ്ട്‌ വിദേശ കമ്പനികള്‍ക്കെതിരെയാണ്‌ റഷ്യന്‍ ആന്റി ട്രസ്റ്റ്‌ അഥോറിറ്റി നടപടികള്‍ സ്വീകരീച്ചിരിക്കുന്നത്‌

മൈക്രോസോഫ്റ്റിൽ നിന്നു പാഠം പഠിക്കാതെ ഗൂഗിൾ: ആൻഡ്രോയിഡ് ഫോണിനൊപ്പം ഗൂഗിൾ സേർച്ച് ബണ്ടിൽ ചെയ്തതിന് റഷ്യ ചുമത്തിയത് 45 കോടി രൂപ പിഴ

മോസ്‌കൊ: ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്‌മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധപൂര്‍വം ഗൂഗിള്‍ സര്‍ച്ച്‌ എഞ്ചിന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചതിന്റെ പേരില്‍ റഷ്യ ഗൂഗിളിന്‌ 438 മില്ല്യണ്‍ റൂബിള്‍ (45.28 കോടി രൂപ) പിഴ ചുമത്തി. റഷ്യയുടെ ആന്റി ട്രസ്‌റ്റ്‌ അഥോറ്റിയാണ്‌ പിഴ ചുമത്തിയത്‌. റഷ്യയിലെ ഏറ്റവും വലിയ സര്‍ച്ച്‌ എഞ്ചിന്‍ ആയ 'യാന്‍ഡെക്‌സ്‌' സല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഫെഡറല്‍ ആന്റിമൊണൊപൊളി സര്‍വ്വീസ്‌ (എഫ്‌ എ എസ്‌) നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ഈ നടപടി. പിഴ അടയ്ക്കാന്‍ രണ്ടുമാസത്തെ സമയം ഗൂഗിളിന്‌ നല്‍കിയിട്ടുണ്ട്‌.


ആന്‍ഡ്രോയിഡ്‌ ഫോണിലെ ഡീഫോൾട്ട് സേർച്ച് ഇന്റർഫേസ് ആയി ഗൂഗിൾ വരുന്നതു തടയണമെന്ന്‌ യാന്‍ഡെക്‌സ്‌ ആന്റി ട്രസ്‌റ്റ്‌ അഥോറ്റിയോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. മുമ്പ് ബ്രൗസർ വിപണി അടക്കിവാണിരുന്ന നെറ്റ്സ്കേപ് നാവിഗേറ്ററിനെ കൊല്ലാൻ മൈക്രോസോഫ്റ്റ് വിൻഡോസ് 95 ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം ഇന്റർനെറ്റ് എക്സ്പ്ലോറർ ബണ്ടിൽ ചെയ്തു നൽകിയതിനെതിരെ വൻ നിയമയുദ്ധമാണ് അരങ്ങേറിയത്. തുടർന്ന് യൂറോപ്യൻ യൂണിയന്റെ കോമ്പറ്റീഷൻ കമ്മിഷൻ, മൈക്രോസോഫ്റ്റിനെതിരെ വൻതുക പിഴ ചുമത്തിയിരുന്നു. സോഫ്റ്റ്‌വെയർ ബണ്ട്ലിങ് ബിസിനസ് രംഗത്ത് മത്സരം തടയുന്നതിനായുള്ള മോശം പ്രവണതയുടെ ഭാഗമാണെന്നും മൊണോപ്പൊളി പൊസിഷന്റെ ദുരുപയോഗമാണെന്നുമാണ് മിക്ക മുതലാളിത്ത രാഷ്ട്രങ്ങളുടെയും നിലപാട്.

ഇതാദ്യമായല്ല റഷ്യന്‍ ആന്റി ട്രസ്റ്റ്‌ അഥോറിറ്റി വിദേശ ഇലക്ട്രോണിക്‌ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നത്‌. സ്‌മാര്‍ട്ട്‌ ഫോണുകള്‍ റീസെയില്‍ വിലയില്‍ വിപണനം ചെയ്‌തതിന്റെ പേരില്‍ അമേരിക്കന്‍ കമ്പനിയായ ആപ്പിളിനെതിരെയും നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. ഒരേ ആഴ്‌ച്ചയില്‍ തന്നെയാണ്‌ ഈ രണ്ടുനടപടികളും എടുത്തിട്ടുള്ളത്‌.

Read More >>