സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര താവളത്തില്‍ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 150ഓളം ഭീകരര്‍ കൊല്ലപ്പെട്ടു

ഭീകരരുടെ രണ്ടു താവളങ്ങള്‍ക്കു നേരെയാണ് വ്യോമാക്രമണം നടന്നത്. സുഖോയ്-34 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ സൈന്യം അറിയിച്ചു.

സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര താവളത്തില്‍ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 150ഓളം ഭീകരര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര താവളങ്ങളില്‍ ആരകമണം ശക്തമാക്കി റഷ്യ. ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആരകമണമാണ് റഷ്യ അഴിച്ചുവിട്ടത്. ബുധനാഴ്ച നടന്ന വ്യോമാക്രമണത്തില്‍ 150 ഓളം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഭീകരരുടെ രണ്ടു താവളങ്ങള്‍ക്കു നേരെയാണ് വ്യോമാക്രമണം നടന്നത്. സുഖോയ്-34 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര കേന്ദ്രങ്ങളില്‍ ഇറാന്റെ പിന്തുണയോടെയാണ് റഷ്യ വ്യോമാക്രമണം ശക്തമാക്കിയിരിക്കുന്നത്.