മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ അവ വെളിപ്പെടുത്തണമെന്നുമുള്ള നിര്‍ദ്ദേശം കഴിഞ്ഞ ജൂലൈ ഒന്നിന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മുന്നോട്ടുവച്ചിരുന്നു

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍


കൊച്ചി: മന്ത്രിസഭാ തീരുമാനങ്ങളും അജണ്ടകളും വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


 മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍  അവ വെളിപ്പെടുത്തണമെന്നുമുള്ള നിര്‍ദ്ദേശം കഴിഞ്ഞ ജൂലൈ ഒന്നിന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മുന്നോട്ടുവച്ചിരുന്നു. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സംബന്ധിച്ച അജണ്ട, മിനിട്‌സ്, തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കമ്മീഷണര്‍ ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് എത്തിയിരിക്കുന്നത്.