സിംഹം റോക്സ്; ശല്യം ചെയ്യുന്നവരെ ആദ്യം പെടയ്ക്കൂ; എന്നിട്ടു മതി പരാതി; പെൺകുട്ടികളോട് ഋഷിരാജ് സിംഗ്

ശല്യപ്പെടുത്തുന്നവരെ കൈകാര്യം ചെയ്ത ശേഷം മാത്ര പരാതി നൽകിയാൽ മതിയെന്ന് പെൺകുട്ടികൾക്ക് ഋഷിരാജ് സിംഗിന്റെ ഉപദേശം

സിംഹം റോക്സ്; ശല്യം ചെയ്യുന്നവരെ ആദ്യം പെടയ്ക്കൂ; എന്നിട്ടു മതി പരാതി; പെൺകുട്ടികളോട്  ഋഷിരാജ് സിംഗ്

കാസര്‍ഗോഡ്: ശല്യം ചെയ്യാന്‍ വരുന്നവരെ ആദ്യം തന്നെ രണ്ടു പെട പെടയ്ക്കണമെന്ന് പെണ്‍കുട്ടികളോട് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഇതിനു ശേഷം മാത്രം അവര്‍ക്കെതിരെ പരാതി കൊടുത്താല്‍ മതിയെന്നും ഋഷിരാജ് സിങ് പറഞ്ഞു.

ഉദിനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കുട്ടികളോട് സംവദിക്കുന്നതിനിടെയാണ് ഋഷിരാജ് സിംഗിന്റെ പുതിയ ഉപദേശം. നേരത്തെ കൊച്ചിയിലെ ഒരു ചടങ്ങില്‍ 14 സെക്കന്‍ഡ് നേരം ഒരാള്‍ ഒരു പെണ്‍കുട്ടിയെ തുറിച്ചു നോക്കിയാല്‍ അത് കുറ്റമാണെന്ന ഋഷിരാജ് സിംഗിന്റെ പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഫെയ്സ്ബുക്ക് ട്രോളുകള്‍ക്കും വിധേയമായിരുന്നു.


സ്ത്രീ സുരക്ഷയ്ക്ക് ഇപ്പോഴത്തെ നിയമങ്ങള്‍ പര്യാപ്തമാണോ എന്ന ഒരു കുട്ടിയുടെ ചോദ്യത്തിനാണ് ഇപ്പോള്‍ ഋഷിരാജ് സിങ് ഈ മറുപടി നല്‍കിയിരിക്കുന്നത്.

പതിനാല് സെക്കന്‍ഡ് നേരം പെണ്‍കുട്ടികളെ തുറിച്ചു നോക്കിയാല്‍ കേസെടുക്കുമെന്ന ഋഷിരാജ് സിംഗിന്റെ പ്രസ്താവനയോട് അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരായിരുന്നു  രംഗത്തെത്തിയത്. ഋഷിരാജ് സിംഗിന്റെ പ്രസ്താവന അരോചകമാണെന്നും ഇത് വകുപ്പു മന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തുമെന്നുമായിരുന്നു വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രസ്താവന. സോഷ്യല്‍ മീഡിയയിലും എക്‌സൈസ് കമ്മീഷണറുടെ പ്രസ്താവനയ്ക്ക സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Story by
Read More >>