റിയോയില്‍ ഇന്ന് ട്രാക്കുണരും

റിയോയില്‍ ഇന്ന് ട്രാക്കുണരും. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ ഒരു പിടി താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.

റിയോയില്‍ ഇന്ന് ട്രാക്കുണരും

റിയോ:റിയോയില്‍ ഇന്ന് ട്രാക്കുണരും. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ ഒരു പിടി താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.

മലയാളികളായ മുഹമ്മദ് അനസലും ജിന്‍സണ്‍ ജോണ്‍സണും ഇന്ന് ട്രാക്കില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. 400 മീറ്റര്‍ ഹീറ്റ്‌സിലാണ് മുഹമ്മദ് അനസല്‍ മത്സരിക്കുന്നത്. 800 മീറ്റര്‍ ഹീറ്റ്‌സില്‍ ജിന്‍സണ്‍ ജോണ്‍സണും. വൈകിട്ട് 5.35നാണ് അനസിന്‍റെ മത്സരം. ജിന്‍സണ്‍ 6.58ന് ഇറങ്ങും.

ഇവരെ കൂടാതെ, 100 മീറ്റര്‍ ഹീറ്റ്‌സില്‍ ദ്യുതി ചന്ദും ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും ലോംഗ് ജംപില്‍ അങ്കിത് ശര്‍മ്മയും  മത്സരിക്കും. രാത്രി 11 മണിക്ക് തുടങ്ങുന്ന 20 കിലോമീറ്റര്‍ നടത്തത്തില്‍  ഗണപതി കൃഷ്ണന്‍, മനീഷ് സിംഗ്,ഗുര്‍മീത് സിംഗ്  എന്നിവരുമുണ്ട്.


മറ്റ് ഇനങ്ങളില്‍,  ക്വാര്‍ട്ടറില്‍ കടന്ന പുരുഷ ഹോക്കി ടീം ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കാനഡയെ നേരിടും. ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 
സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം 
 ബ്രിട്ടന്റെ മറെ - ഹെതര്‍ വാട്‌സന്‍ സഖ്യത്തെ നേരിടും. അമ്പെയ്ത്തിലും ബോക്‌സിംഗിലും ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് അതാനുദാസും വികാസ് കൃഷ്ണനും മത്സരിക്കും. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ നിരാശപ്പെടുത്തിയ ഗഗന്‍ നാരംഗ് ഇന്ന് 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ ഉന്നം പിടിക്കും. ചെയിന്‍ സിംഗും ഒപ്പമുണ്ട്. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ ഗുര്‍പ്രീത് സിംഗും ഷൂട്ടിംഗ് റേഞ്ചിലെത്തും.

Read More >>