റിയോ ഒളിമ്പിക് ടെന്നീസില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; പുരുഷ-വനിത വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി

ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സാനിയ മിര്‍സ-പ്രാര്‍ഥന തോംബാര്‍ സഖ്യം ചൈനയുടെ ഷൂവായി പെങ്-ഷുവായി സാങ് സഖ്യത്തോട് തോറ്റാണ് പുറത്തായത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്.

റിയോ ഒളിമ്പിക് ടെന്നീസില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; പുരുഷ-വനിത വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി

റിയോ ഒളിമ്പിക് ടെന്നീസില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയോടെ തുടക്കം. പുരുഷ-വനിത വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സാനിയ മിര്‍സ-പ്രാര്‍ഥന തോംബാര്‍ സഖ്യം ചൈനയുടെ ഷൂവായി പെങ്-ഷുവായി സാങ് സഖ്യത്തോട് തോറ്റാണ് പുറത്തായത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്.

സ്‌കോര്‍: 6-7, 7-5, 5-7.

ചൈനീസ് സഖ്യം ആദ്യ സെറ്റ് ട്രൈബ്രേക്കറില്‍ നേടിയെങ്കിലും രണ്ടാം സെറ്റില്‍ സാനിയ-പ്രാര്‍ഥന സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം സെറ്റ് വ്യക്തമായ ലീഡോടെ (5-7) നേടി രണ്ടാം റൗണ്ടിലേക്കുള്ള യോഗ്യത ഷുവായി പെങ്-ഷുവായി സാങ് സഖ്യം ഉറപ്പിക്കുകയായിരുന്നു.


ഇന്ത്യയുടെ ലിയാണ്ടര്‍ പേയ്സ്-രോഹന്‍ ബെപ്പണ്ണ സഖ്യം നേരത്തെ പുറത്തായിരുന്നു. പോളിഷ് ജോഡിയായ ലൂക്കാസ് കുബോട്ട-മാര്‍സിന്‍ മറ്റകോവ്സ്‌ക്കി സഖ്യത്തോട് നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായത്.

സ്‌കോര്‍: 4-6, 6-7.

Read More >>