ഒപി ജയ്ഷയുടെ ആരോപണങ്ങള്‍ക്കതിരെ സഹതാരം കവിതാ റാവത്ത്

മീറ്റിംഗില്‍ ജയ്ഷയും കോച്ചും പങ്കെടുത്തിരുന്നില്ല. അതുകൊണ്ടാവാം ജയ്ഷ ഇക്കാര്യം അറിയാതെ പോയത്. കവിത കൂട്ടിച്ചേര്‍ത്തു.

ഒപി ജയ്ഷയുടെ ആരോപണങ്ങള്‍ക്കതിരെ സഹതാരം കവിതാ റാവത്ത്

മാരത്തോണിനിടെ വെള്ളം പോലും ലഭിച്ചില്ലെന്ന ഒപി ജയ്ഷയുടെ ആരോപണം തള്ളി സഹതാരം കവിത റാവത്ത്. അത്‌ലറ്റിക്‌ ഫെഡറേഷന്‍ എല്ലാ സൗകര്യവും ഒരുക്കിയിരുന്നതായാണ് മാരത്തോണില്‍ ജയ്ഷക്കൊപ്പം പങ്കെടുത്ത കവിതാ റാവത്ത് പ്രതികരിച്ചത്.

മത്സരം നടക്കുന്നതിന്റെ തലേന്ന് മാരത്തോണിന് വേണ്ട സൗകര്യങ്ങളെപ്പറ്റി അധികൃതര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ എനര്‍ജി ഡ്രിങ്ക് ആവശ്യമില്ലെന്ന് താന്‍ അധികൃതരെ അറിയിച്ചതായും കവിതാ റാവത്ത് പറഞ്ഞു. എന്നാല്‍ മീറ്റിംഗില്‍ ജയ്ഷയും കോച്ചും പങ്കെടുത്തിരുന്നില്ല.  അതുകൊണ്ടാവാം ജയ്ഷ ഇക്കാര്യം അറിയാതെ പോയത്. കവിത കൂട്ടിച്ചേര്‍ത്തു.


അത്‌ലറ്റിക്‌ ഫെഡറേഷന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുമുള്ള പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന് മലയാളിയും അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയുമായ വല്‍സന്‍ പറഞ്ഞു. ജയ്ഷയോടും കവിതയോടും ആവശ്യമുള്ള സൗകര്യങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. ഒളിമ്പിക്സ് സംഘാടകര്‍ ഒരുക്കുന്ന സൗകര്യം മതിയെന്നാണ് ഇരുവരും പറഞ്ഞിരുന്നത്.

ഇതിനിടെ ജയ്ഷയുടെ ആരോപണങ്ങളെപ്പറ്റി പഠിക്കാന്‍ കേന്ദ്ര കായിക വകുപ്പ് മന്ത്രി രണ്ടംഗ സമിതിയെ നിയോഗിച്ചു. ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മാരത്തോണ്‍ മത്സരത്തിനിടെ തനിക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയെന്നായിരുന്നു ജയ്ഷയുടെ ആരോപണം.

മത്സരം 2 മണിക്കൂര്‍ 47.19 സെക്കന്റെടുത്ത് പൂര്‍ത്തിയാക്കിയ ജയ്ഷ മത്സര ശേഷം തലകറങ്ങി വീഴുകയായിരുന്നു.