റിയോ ഒളിംപിക്സിന് കൊടിയിറങ്ങി; അമേരിക്ക ചാമ്പ്യൻമാർ

46 സ്വർണ്ണവും 37 വെള്ളിയും 38 വെങ്കലവുംനേടി അമേരിക്ക റിയോയിലെ ചാമ്പ്യൻമാരായി.

റിയോ ഒളിംപിക്സിന് കൊടിയിറങ്ങി;  അമേരിക്ക ചാമ്പ്യൻമാർ

റിയോ ഒളിംപിക്സിന് കൊടിയിറങ്ങി. നി 2020ൽ ജപ്പാനിലെ ടോക്കിയോയിൽ കാണാമെന്ന ആശംസാ വാചകങ്ങളോടെ, അത്‌ലിറ്റുകൾ രണ്ടാഴ്ചക്കാലം ആവേശമുഖരിതമായിരുന്ന റിയോ ഡി ജനീറോ വേദികളോട് വിട പറഞ്ഞു.

46 സ്വർണ്ണവും 37 വെള്ളിയും 38 വെങ്കലവുംനേടി അമേരിക്ക റിയോയിലെ  ചാമ്പ്യൻമാരായി. ബ്രിട്ടനാണ് രണ്ടാമത്.  27 സ്വര്‍ണവും 23 വെള്ളിയും  17 വെങ്കലവുമാണ് ബ്രിട്ടന്‍ നേടിയത്.  26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവുമായി ചൈന മൂന്നാമതാണ്.  ഒരു വെള്ളിയും ഒരു വെങ്കലവുമുള്ള ഇന്ത്യക്ക് 67ആം സ്ഥാനമാണ്.ആതിഥേയരായ ബ്രസീല്‍ പതിമൂന്നാമതാണ്. അതേസമയം, ബെയ്ജിങ് ഒളിംപിക്സിൽ ഒന്നാം സ്ഥാനവും കഴിഞ്ഞ തവണ ലണ്ടനിൽ രണ്ടാം സ്ഥാനവും നേടിയ ചൈനയ്ക്കു റിയോ ഒളിംപിക്സിൽ പ്രതീക്ഷിച്ചയത്ര മെഡൽ നേടാൻ പറ്റാതെ പോയതു വലിയ തിരിച്ചടിയായി.


1996 അറ്റ്ലാന്റ ഒളിംപിക്സിനു ശേഷം ചൈനയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു റിയോയിലേത്. 26 സ്വർണവും 18 വെള്ളിയും 26 വെങ്കലവുമുൾപ്പെടെ 70 മെഡലുകളുമായി ചൈന മൂന്നാം സ്ഥാനത്താണ്

തുടർച്ചയായി മൂന്ന് ഒളിംപിക്സുകളിൽ ഒരേ മൂന്നിനങ്ങളിൽ സ്വർണം നേടി ജമൈക്കൻ അത്‌ലിറ്റ് ഉസൈൻ ബോൾട്ടും, ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ വ്യക്തിഗത മെഡലുകൾ പേരിലാക്കി യുഎസ് നീന്തൽ താരം മൈക്കൽ ഫെൽപ്സും (23 സ്വർണം, മൂന്നു വെള്ളി, രണ്ടു വെങ്കലം) ഒളിംപിക്സിന്റെ സമീപകാല ചരിത്രത്തിനൊന്നും തിരുത്താൻ പറ്റാത്ത റെക്കോർഡുകളുമായാണു മടങ്ങിയത്.