ഒളിമ്പിക്‌സ് വേദിയില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ദിപ കര്‍മാകര്‍ക്ക് അഭിനന്ദനങ്ങളുമായി സച്ചിന്‍ തെന്‍ടുല്‍ക്കര്‍

വിജയവും പരാജയവും കായിക മത്സരങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തില്‍ ദിപ വിജയിച്ചു കഴിഞ്ഞുവെന്നും ദിപയുടെ പ്രകടനത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായും സച്ചിന്‍ ട്വീറ്റ് ചെയ്തു.

ഒളിമ്പിക്‌സ് വേദിയില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ദിപ കര്‍മാകര്‍ക്ക് അഭിനന്ദനങ്ങളുമായി സച്ചിന്‍ തെന്‍ടുല്‍ക്കര്‍

റിയോ ഒളിമ്പിക്‌സില്‍ ആര്‍ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് വോള്‍ട്ടിനത്തില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ദിപ കര്‍മാകര്‍ക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ടുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദീപയ്ക്ക് സച്ചിന്‍ അഭിനന്ദനം അറിയിച്ചത്.

വിജയവും പരാജയവും കായിക മത്സരങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തില്‍ ദിപ വിജയിച്ചു കഴിഞ്ഞുവെന്നും ദിപയുടെ പ്രകടനത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായും സച്ചിന്‍ ട്വീറ്റ് ചെയ്തു.

റിയോയില്‍ വോള്‍ട്ട് വനിതാ വിഭാഗം ഫൈനലില്‍ നാലാം സ്ഥാനമേ നേടാനായുള്ളൂ എങ്കിലും തല ഉയര്‍ത്തിപ്പിടിച്ചു തന്നെയാണു ദിപ നാട്ടിലേക്ക് മടങ്ങുന്നത്. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു റിയോയില്‍ ദീപ കാഴ്ചവെച്ചത്. ലോകോത്തര താരങ്ങളോട് പൊരുതി നേടിയ ഈ നാലാം സ്ഥാനത്തിന് ഒരു ഒളിമ്പിക് മെഡലിന്റെ തിളക്കമുണ്ടെന്നും ദീപയുടെ കോച്ച് അഭിപ്രായപ്പെട്ടിരുന്നു.

Read More >>