ഒളിമ്പിക്‌സിലെ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനല്‍ യോഗ്യത ഉറപ്പിച്ചു

സ്പ്രിന്റ് ഇനത്തില്‍ ബോള്‍ട്ടിന്റെ എതിരാളികളും ഏവരും ഉറ്റുനോക്കിയിരുന്ന അമേരിക്കന്‍ കായിക താരങ്ങളുമായ ജസ്റ്റിന്‍ ഗാട്ട്ലിനും യോഹാന്‍ ബ്ലേക്കും ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി.

ഒളിമ്പിക്‌സിലെ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനല്‍ യോഗ്യത ഉറപ്പിച്ചു

റിയോ ഒളിമ്പിക്‌സിലെ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനല്‍ യോഗ്യത ഉറപ്പിച്ചു. സെമിയില്‍ സീസണിലെ മികച്ച സമയത്തോടെ 19.78 സെക്കന്റില്‍ ഒന്നാമതായി ബോള്‍ട്ട് ഫിനിഷ് ചെയ്തു. അതേസമയം, അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനും ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

19.78 സെക്കന്റെന്ന സീസണിലെ മികച്ച സമയമാണ് സെമിയില്‍ ഉസൈന്‍ ബോള്‍ട്ട് കുറിച്ചത്. അതേസമയം സ്പ്രിന്റ് ഇനത്തില്‍ ബോള്‍ട്ടിന്റെ എതിരാളികളും ഏവരും ഉറ്റുനോക്കിയിരുന്ന അമേരിക്കന്‍ കായിക താരങ്ങളുമായ ജസ്റ്റിന്‍ ഗാട്ട്ലിനും യോഹാന്‍ ബ്ലേക്കും ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി. മൂന്നാം സെമിയില്‍ മത്സരത്തിനിറങ്ങിയ ജസ്റ്റിന്‍ ഗാട്ട്ലിന്‍ 20.13 സെക്കന്റില്‍ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ബ്ലേക്കാകട്ടെ 20.37 സെക്കന്റില്‍ ആറാംസ്ഥാനത്താണ് എത്തിയതും.

Read More >>