കാണികളുടെ കൂവി വിളികള്‍ക്ക് നടുവില്‍ ബ്രസീലിന് സമനില

ഒളിംപിക്സ് പുരുഷ ഫുട്ബോളിലെ ആദ്യ കളിയിൽ ബ്രസീൽ ദക്ഷിണാഫ്രിക്കയോടു ഗോൾരഹിത സമനില വഴങ്ങി

കാണികളുടെ കൂവി വിളികള്‍ക്ക് നടുവില്‍ ബ്രസീലിന് സമനില

റിയോ ഡി ജനീറോ: ഒളിംപിക്സ് പുരുഷ ഫുട്ബോളിലെ ആദ്യ കളിയിൽ  ബ്രസീൽ ദക്ഷിണാഫ്രിക്കയോടു ഗോൾരഹിത സമനില വഴങ്ങി. പുരുഷ ഫുട്ബോളിൽ ഏറ്റവും കരുത്തരായ ടീമായിരുന്നിട്ടും ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ മതിലിളക്കാൻ ബ്രസീലിനു സാധിക്കാതെ പോയതു കാണികളെയും രോഷം കൊള്ളിച്ചു. മൽസരശേഷം ബ്രസീൽ താരങ്ങളെ നാട്ടുകാരായ കാണികൾ കൂവിയാണ് ഇറക്കിവിട്ടത്.

അതെസമയം, അർജന്റീന 2–0നു പോർച്ചുഗലിനോടു തോറ്റു. നിലവിലെ ചാംപ്യന്മാരായ മെക്സിക്കോ ജർമനിയുമായി 2–2 സമനില വഴങ്ങി. ചുരുക്കത്തിൽ, ഒളിംപിക്സ് ഫുട്ബോളിന്റെ ആദ്യദിനം അട്ടിമറികളുടേതായി.