ഒളിമ്പിക്‌സ് തുഴച്ചിലില്‍ ഇന്ത്യന്‍ താരം ദത്തു ഭോക്‌നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഹീറ്റ്‌സില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് ദത്തു ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. 7:21:67 സെക്കന്‍ഡിലാണ് ദത്തു മത്സരം അവസാനിപ്പിച്ചത്.

ഒളിമ്പിക്‌സ് തുഴച്ചിലില്‍ ഇന്ത്യന്‍ താരം ദത്തു ഭോക്‌നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

റിയോ : ഒളിമ്പിക്‌സ് പുരുഷന്‍മാരുടെ 2000 മീറ്റര്‍ തുഴച്ചില്‍ സിംഗിള്‍സ് സ്‌കള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ദത്തു ഭോക്‌നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഹീറ്റ്‌സില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് ദത്തു ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. 7:21:67 സെക്കന്‍ഡിലാണ് ദത്തു മത്സരം അവസാനിപ്പിച്ചത്.

തുടക്കത്തില്‍ ലഭിച്ച മികച്ച മുന്നേറ്റമാണ് ദത്തുവിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സഹായിച്ചത്. ആദ്യ അഞ്ഞൂറ് മീറ്റര്‍ പിന്നിടുമ്പോള്‍ രണ്ടാമതായി മുന്നേറിയ ദത്തുവിന് പക്ഷേ ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. മഹാരാഷ്ട്ര സ്വദേശിയായ ദത്തു ഇന്ത്യന്‍ സൈന്യത്തില്‍ സേനവമനുഷ്ഠിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ഏഷ്യന്‍ തുഴച്ചില്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. 2014 നടന്ന ദേശീയ തുഴച്ചല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ദത്തു അതേ വര്‍ഷം നടന്ന ഏഷ്യല്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.