പട്ടികവിഭാഗങ്ങളുടെ ഹോസ്റ്റലുകളോടുളള അവഗണന ആദ്യം പുറത്തറിയിച്ചത് റൈറ്റ്‌സ്; 2013ലെ പഠന റിപ്പോര്‍ട്ടിന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് പുല്ലുവില

കേരളത്തിലെ 45 പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ നേരിട്ട് അന്വേഷണം നടത്തിയാണ് സംഘടന റിപ്പോര്‍ട്ടു തയ്യാറാക്കിയത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച ക്രൂരമായ അവഗണനയുടെയും കുറ്റകരമായ വിവേചനത്തിന്റെയും അധികമാരുമറിയാത്ത വിവരങ്ങളുണ്ട്, ഈ റിപ്പോര്‍ട്ടില്‍. നാരദാ ന്യൂസ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുമ്പോള്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ഒരിക്കല്‍ കൂടി കേരളത്തിന്റെ പൊതുസമൂഹത്തിനു മുന്നിലേയ്ക്ക് എത്തുന്നു.

പട്ടികവിഭാഗങ്ങളുടെ ഹോസ്റ്റലുകളോടുളള അവഗണന ആദ്യം പുറത്തറിയിച്ചത് റൈറ്റ്‌സ്; 2013ലെ പഠന റിപ്പോര്‍ട്ടിന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് പുല്ലുവില

പട്ടികവിഭാഗം കുട്ടികളുടെ ഹോസ്റ്റലുകളിലെ വിവേചനവും അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മയും ചൂണ്ടിക്കാട്ടി റൈറ്റ്‌സ് എന്ന സംഘടന 2013 ല്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടും കേരള സര്‍ക്കാര്‍ അവഗണിച്ചു. കേരളത്തിലെ 45 പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ നേരിട്ട് അന്വേഷണം നടത്തിയാണ് സംഘടന റിപ്പോര്‍ട്ടു തയ്യാറാക്കിയത്.  പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച ക്രൂരമായ അവഗണനയുടെയും കുറ്റകരമായ വിവേചനത്തിന്റെയും അധികമാരുമറിയാത്ത വിവരങ്ങളുണ്ട്, ഈ റിപ്പോര്‍ട്ടില്‍. നാരദാ ന്യൂസ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുമ്പോള്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ഒരിക്കല്‍ കൂടി കേരളത്തിന്റെ പൊതുസമൂഹത്തിനു മുന്നിലേയ്ക്ക് എത്തുന്നു.


കുട്ടികളുടെയും ദളിത്- ആദിവാസി- മത്സ്യബന്ധന സമുദായങ്ങളുടെയും അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈറ്റ്സ്.

പട്ടികജാതിക്കാര്‍ക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലുകളിലും പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള മോഡല്‍ റെഡിഡന്‍ഷ്യല്‍ സ്‌കൂളുകളിലും മത്സ്യബന്ധന സമൂഹങ്ങള്‍ക്കുള്ള ഫിഷറീസ് റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലുമാണ് റൈറ്റ് സംഘം പഠനം നടത്തിയത്. ഹോസ്റ്റല്‍, അധികൃതര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നാരദ ന്യൂസ് ഇപ്പോള്‍ പുറത്തുവിട്ട വാര്‍ത്തകളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാണ്. 2013ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ കൃത്യമായ നടപടി എടുത്തിരുന്നെങ്കില്‍ സിഎജി റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തലെങ്കിലും ഒഴിവാക്കാമായിരുന്നു.

Rights_2

ചോദ്യാവലിയുടെ അടിസ്ഥാനത്തിലും നേരില്‍ കണ്ട് ബോധ്യപ്പെട്ട ആഴത്തിലുള്ള നിരീക്ഷണങ്ങളും റൈറ്റ്സ് സംഘത്തിന്റെ പഠനറിപ്പോര്‍ട്ടിന്റെ പ്രത്യേകതയാണ്. കേരളത്തിലെ പകുതിയിലധികം പ്രീ മെട്രിക് ഹോസ്റ്റലുകളിലും സംഘം പരിശോധന നടത്തിയിട്ടുണ്ട്.

ഹോസ്റ്റലുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം, ഹോസ്റ്റലും സ്‌കൂളും തമ്മിലുള്ള ദൂരം, കെട്ടിടത്തിന്റെ കാലപ്പഴക്കം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍, ഹോസ്റ്റലുകളിലെ കുട്ടികളുടെ ആരോഗ്യാവസ്ഥ, അവര്‍ക്ക് കൊടുക്കുന്ന ഭക്ഷണം, ജീവനക്കാരുടെ അപര്യാപ്തത എന്നിങ്ങനെ വിവിധ വശങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് റൈറ്റ്സ് പഠനസംഘം നടത്തിയിരിക്കുന്നത്.

[caption id="attachment_33873" align="alignnone" width="640"]Rights_3
ഹോസ്റ്റല്‍ കാന്റീനിലെ മെനു[/caption]

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുവേണ്ടി ആരംഭിച്ച പ്രീ മെട്രിക് ഹോസ്റ്റലുകളുടെ യഥാര്‍ത്ഥലക്ഷ്യം നടപ്പിലായില്ലെന്നും കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സിഎജി റിപ്പോര്‍ട്ടിലെ അഴിമതിക്കണക്കുകളുടെ പശ്ചാത്തലത്തില്‍ ഈ പഠനറിപ്പോര്‍ട്ട് വായിക്കുമ്പോള്‍ എത്രമാത്രം അവഗണനയും വിവേചനവുമാണ് ഹോസ്റ്റലുകളിലെ കുട്ടികള്‍ അനുഭവിച്ചിരുന്നതെന്ന് ബോധ്യമാകും.

കേരളത്തിലെ പട്ടികജാതിക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള സ്ഥാപനങ്ങളായി പ്രീ മെട്രിക് ഹോസ്റ്റലുകള്‍ മാറിയെന്ന് പഠനസംഘത്തിന് നേതൃത്വം നല്‍കിയ റൈറ്റ്സിന്റെ ഡയറക്ടര്‍ വി വി അജയകുമാര്‍ നാരദ ന്യൂസിനോട് പറഞ്ഞു. എന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ ഈ സ്ഥാപനത്തിലാണ് പഠിക്കുന്നതെന്നും താമസിക്കുന്നതെന്നും പുറത്ത് പറയാന്‍ പറ്റാത്ത രീതിയില്‍ ജീര്‍ണ്ണാവസ്ഥയിലാണ് ഭൂരിപക്ഷം ഹോസ്റ്റലുകളും. ദരിദ്രരില്‍ ദരിദ്രരായവരുടെ മക്കളാണ് ഇവിടെ വരുന്നത്. അത്തരം ആളുകള്‍ക്ക് ആശ്രയം ആകേണ്ട സ്ഥാപനങ്ങളാണ് ഇതെല്ലാം. സര്‍ക്കാരിന്റെ ഇച്ഛാശക്തി മാത്രം മതി ഹോസ്റ്റലുകള്‍ മികച്ച നിലവാരത്തിലാകാന്‍. പണത്തിന് കുറവില്ലെന്നും അത് 'ചെലവഴിക്കുന്നതില്‍' ഉദ്യോഗസ്ഥര്‍ മടി കാണിക്കുന്നില്ലെന്നുമാണ് നാരദ ന്യൂസിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അത് നേരാംവണ്ണം ചെലവഴിച്ചാല്‍ തീരാവുന്ന പ്രശ്നമാണ് ജീര്‍ണ്ണിച്ചും പഴകിയും ഒരു ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ നിലനില്‍ക്കുന്നതെന്നും വി വി അജയകുമാര്‍ പറഞ്ഞു.

[caption id="attachment_33877" align="alignnone" width="640"]Rights_4 ഹോസ്റ്റലിലെ പൊട്ടിപ്പൊളിഞ്ഞ കിടക്കകൾ[/caption]

ഔദാര്യം പോലെയാണ് ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഹോസ്റ്റല്‍ നടത്തിപ്പുകാരും ഇതിനെ കൈകാര്യം ചെയ്യുന്നത്. അതാണ് ജീര്‍ണ്ണാവസ്ഥയുടെ ഏറ്റവും പ്രധാന കാരണം. ദരിദ്രജനവിഭാഗത്തിന്റെ അവകാശമാണെന്ന ബോധ്യം ഉണ്ടായാല്‍ തീരാവുന്ന പ്രശ്നമാണ്. ഉദ്യോഗസ്ഥരിലും നടത്തിപ്പുകാരിലും അതുണ്ടാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ തീരുമാനം ഉണ്ടാകണം. സര്‍ക്കാര്‍ ശ്രമിക്കാതെ അതുണ്ടാകില്ലെന്നും അജയകുമാര്‍ പറഞ്ഞു. 2013ല്‍ ഈ പഠനറിപ്പോര്‍ട്ട് വന്നതിനുശേഷമാണ് ഹോസ്റ്റലുകളിലെ മെസ് അലവന്‍സ് ചെറിയ തോതിലെങ്കിലും കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Read More >>