ഹജ്ജ് തീര്‍ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുവാദമില്ല; സൗദി അറേബ്യയില്‍ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളുടെ മടക്കയ

ഹജ്ജ് തീര്‍ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുപോകാന്‍ സൗദിയിലെ വ്യോമയാമ നിയമങ്ങള്‍ അനുവദിക്കാത്തതാണ് കാരണം. പ്രസ്തുത നിയമത്തില്‍ സൗദി വ്യോമയാന മന്ത്രാലയം ഇളവ് നല്‍കുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ അത്തരത്തില്‍ ഒരു നീക്കം സൗദിയയുടെ ഭാഗത്തു നിന്നുമുണ്ടാകാത്തതാണ് തൊഴിലാളികളുടെ മടക്കയാത്ര വൈകിപ്പിക്കുന്നത്.

ഹജ്ജ് തീര്‍ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുവാദമില്ല; സൗദി അറേബ്യയില്‍ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളുടെ മടക്കയ

സൗദി അറേബ്യയില്‍ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളുടെ മടക്കയാത്ര വൈകുമെന്ന് സൂചനകള്‍. ഹജ്ജ് തീര്‍ത്ഥാടകരുമായി ചെന്ന് മടങ്ങുന്ന വിമാനത്തില്‍ ആദ്യ സംഘം ഇന്ന് നാട്ടിലെത്തുമെന്നായിരുന്നു അധികൃതരുടെ ഭാഗത്തു നിന്നും നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ ഹജ്ജ് തീര്‍ഥാടകരുമായി എത്തുന്ന വിമാനത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ച് സൗദിയുമായി ഇതുവരെ ധാരണയില്‍ എത്താത്തതിനെ തുടര്‍ന്നാണ് മടക്കയാരത വൈകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹജ്ജ് തീര്‍ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുപോകാന്‍ സൗദിയിലെ വ്യോമയാമ നിയമങ്ങള്‍ അനുവദിക്കാത്തതാണ് കാരണം. പ്രസ്തുത നിയമത്തില്‍ സൗദി വ്യോമയാന മന്ത്രാലയം ഇളവ് നല്‍കുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ അത്തരത്തില്‍ ഒരു നീക്കം സൗദിയയുടെ ഭാഗത്തു നിന്നുമുണ്ടാകാത്തതാണ് തൊഴിലാളികളുടെ മടക്കയാത്ര വൈകിപ്പിക്കുന്നത്.

തൊഴിലാളികളുടെ ഇഖാമ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു, കൂടാതെ നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുളളവര്‍ക്ക് സൗജന്യമായി ഫൈനല്‍ എക്സിറ്റ് വിസ നല്‍കുമെന്നും പറഞ്ഞിരുന്നു. തൊഴിലാളികളെ നാട്ടിലത്തെിക്കുന്നതിനുള്ള ചെലവുകളും സൗദി ഭരണകൂടം വഹിക്കുമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.