സംസ്‌കാരങ്ങളെ ആദരിക്കുകയും പാര്‍ക്കാന്‍ ഇടം നല്‍കുകയും ചെയ്ത രാജ്യമാണ് ഇന്ത്യയെന്ന് റസൂല്‍ പൂക്കുട്ടി

ചരിത്ര പുരുഷനായ പഴശ്ശിരാജയുടെ കുലക്ഷേത്രമായ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.

സംസ്‌കാരങ്ങളെ ആദരിക്കുകയും പാര്‍ക്കാന്‍ ഇടം നല്‍കുകയും ചെയ്ത രാജ്യമാണ് ഇന്ത്യയെന്ന് റസൂല്‍ പൂക്കുട്ടി

കണ്ണൂര്‍: വിവിധ സംസ്‌കാരങ്ങളെ ആദരിക്കുകയും ഇവിടെ പാര്‍ക്കാന്‍ ഇടം നല്‍കുകയും ചെയ്ത രാജ്യമാണ് ഇന്ത്യയെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി അഭിപ്രായപ്പെട്ടു. ചരിത്ര പുരുഷനായ പഴശ്ശിരാജയുടെ കുലക്ഷേത്രമായ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.

ഇന്ത്യയുടേത് നിര്‍വചിക്കാന്‍ കഴിയാത്ത മഹത്വമാണ്. വിശ്വാസം എന്നത് നമ്മുടെ ഉള്ളിന്റെ ഉള്ളിലാണ് വേണ്ടതെന്നും അതിന് ജാതിയും മതവും വേണ്ടെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. സ്വീകരണ പരിപാടിയുടെ ഭാഗമായി വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി റസൂല്‍ പൂക്കുട്ടി സംവദിച്ചു.

Read More >>