ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറുന്ന ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ യോഗ്യനല്ല; ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്ത്

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുകയാണെങ്കില്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വീണ്ടുവിചാരമില്ലാത്ത പ്രസിഡന്റാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടി വരുമെന്നാണ് ദേശീയ സുരക്ഷാ വക്താക്കള്‍ പറയുന്നത്. മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്ത് ദേശീയ സുരക്ഷ രംഗത്തും നയതന്ത്ര രംഗത്തും പ്രവര്‍ത്തിച്ചിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ട്രംപിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തിയതെന്നുള്ള കാര്യം ശ്രദ്ധേയമാണ്.

ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറുന്ന ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ യോഗ്യനല്ല; ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്ത്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ദേശീയ സുരക്ഷാ വക്താക്കള്‍ രംഗത്തെത്തി. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്നും ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യില്ലെന്നും അറിയിച്ചാണ് 50ല്‍ അധികം വരുന്ന റിപ്പബ്ലിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്. ഇവരുടെ രംഗപ്രവേശം ട്രംപ് ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുകയാണെങ്കില്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വീണ്ടുവിചാരമില്ലാത്ത പ്രസിഡന്റാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടി വരുമെന്നാണ് ദേശീയ സുരക്ഷാ വക്താക്കള്‍ പറയുന്നത്. മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്ത് ദേശീയ സുരക്ഷ രംഗത്തും നയതന്ത്ര രംഗത്തും പ്രവര്‍ത്തിച്ചിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ട്രംപിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തിയതെന്നുള്ള കാര്യം ശ്രദ്ധേയമാണ്.

അമേരിക്കന്‍ ചാരസംഘടനയുടേതടക്കം അംഗങ്ങളായിരുന്ന അമ്പതോളം ഉദ്യോഗസ്ഥരാണ് ച്രംപിനെതിരെ നിലപാടെടുത്തത്. പ്രസിഡന്റെന്ന നിലയില്‍ രാജ്യത്തെ അപകടപ്പെടുത്താനെ ട്രംപിന് കഴിയൂവെന്നും അവര്‍ പറയുന്നു. രാഷ്ട്ര തലവന് വേണ്ട മൂല്യം, അനുഭവം, സ്വഭാവം എന്നിവ ട്രംപിന് ഇല്ല. യുഎസ് ഭരണഘടന, നിയമം എന്നവയെ കുറിച്ചുള്ള അടിസ്ഥാന വിവരം പോലും വ്യവസായിയായ ഡൊണാള്‍ഡ് ട്രംപിനില്ല എന്നും പ്രസ്താവനയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. മതം, സഹിഷ്ണുത, സ്വതന്ത്ര നിയമവ്യവസ്ഥ, മാധ്യമ സ്വാതന്ത്ര്യം എന്നിവയില്‍ വിശ്വാസമില്ലാത്ത ട്രംപ് അപകടകാരിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യക്തിപരമായ വിമര്‍ശനം ഉള്‍ക്കൊള്ളാനുള്ള മാനസിക നിലവാരം ട്രംപിനില്ല. ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറുന്ന ട്രംപ് വീണ്ടുവിചാരമില്ലാതെയാണ് പ്രസ്താവനകള്‍ ഇറക്കുന്നതെത്. മോശവും വര്‍ഗ്ഗീയതയും നിറഞ്ഞ സ്വഭാവം മൂലം ട്രംപ് അമേരിക്കയുടെ സഖ്യ രാജ്യങ്ങളെ വെറുപ്പിക്കുകയും ബന്ധത്തിന് കോട്ടം വരുത്തുകയും ചെയ്യുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികള്‍ പറയുന്നു.

Read More >>