പട്ടി കടിച്ചതിന് തെളിവ് വേണം; ലോക നായദിനത്തില്‍ വൈറലായി രഞ്ജിനി ഹരിദാസിന്റെ പഴയ വീഡിയോ

2015 ല്‍ എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച യോഗത്തില്‍ പട്ടി കടിച്ചതിന് തെളിവു വേണമെന്നു പറയുന്ന രഞ്ജിനിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തരംഗമാകുന്നത്.

പട്ടി കടിച്ചതിന് തെളിവ് വേണം; ലോക നായദിനത്തില്‍ വൈറലായി രഞ്ജിനി ഹരിദാസിന്റെ പഴയ വീഡിയോ

ഇന്ന് ലോകം നായദിനം ആഘോഷിക്കുമ്പോള്‍ കേരളം നായപ്പേടയില്‍ ഒതുങ്ങിക്കഴിയുന്നു. സംസ്ഥാനത്ത് തുടരുന്ന തെരുവ് നയ്ക്കളുടെ അക്രമങ്ങള്‍ക്ക് അവസാനമില്ലെന്ന രീതിയില്‍ പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. തൃശൂര്‍ പൊയ്യ പഞ്ചായത്തിലെ കൃഷ്ണന്‍കോട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ഏഴു പേര്‍ക്കു ഗുരുതര പരിക്കേറ്റു.

വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പൊയ്യ തീനിത്തറ കുര്യാപ്പിള്ളി ജെഫിന്‍ (ആറ്), പൊയ്യ കൈതത്തറ സജിമോന്റെ മകന്‍ അയൂബ് (അഞ്ച്), പൊയ്യ ചക്കാന്തറ ഗോപിയുടെ മകന്‍ അതുല്‍ (12), കൃഷ്ണന്‍കോട്ട ചേരമാന്‍ തുരുത്തി തോമസ് (57), കൃഷ്ണന്‍കോട്ട ചേരമാന്‍ തുരുത്തി ജോസഫിന്റെ മകള്‍ അന്ന (പത്ത്), മാള പുത്തന്‍വേലിക്കര കൈതത്തറ വീട്ടില്‍ ജോസഫ് (70), മാള പുത്തന്‍വേലിക്കര ഒറക്കാടത്ത് വേലായുധന്റെ ഭാര്യ തങ്കമണി (54) എന്നിവര്‍ക്കാണു പരിക്കേറ്റത്. അതുലിന്റെ മുഖം പട്ടി പറിച്ചെടുത്ത രീതിയിലാണ്. തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.


വയനാട് അപ്പപ്പാറയില്‍ പട്ടിയുടെ ആക്രമണത്തില്‍ എട്ടു വയസുകാരിക്ക് പരിക്കേറ്റു. മുഖത്തും കൈയ്ക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടിയി ൈആത്താറ്റുകുന്ന് കോളനി നിവാസി സരോജനിക്ക െനായയുടെ കടിയേറ്റത്. ഇവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിറവം  ടൗണിലെ ടാക്‌സി ഡ്രൈവര്‍ ഓണക്കൂര്‍ സ്വദേശി കുരുവിള(കുഞ്ഞ് -52)യെ നായ ആക്രമിച്ചിരുന്നു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിൈക്കുകയാണ്. രാവിലെ ഒന്‍പതോടെ പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്തുവെച്ച് തന്നെ ആക്രമിച്ച നായയുടെ കടിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി കുതറി ഓടുന്നതിനിടെ വീണ് കുരുവിളയുടെ കൈ ഒടിഞ്ഞു. ഇതുവഴി വന്ന കോളജ് വിദ്യാര്‍ഥിനിയെ നായ കടിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥിനി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതിനിടെ സോഷ്യല്‍മീഡിയയില്‍ ടെലിവിഷന്‍ അവതാരിക രഞ്ജിനി ഹരിദാസിന്റെ പഴയ ഒരു നായപ്രേമ വീഡിയോ വൈറലാകുകയാണ്. 2015 ല്‍ എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച യോഗത്തില്‍ പട്ടി കടിച്ചതിന് തെളിവു വേണമെന്നു പറയുന്ന രഞ്ജിനിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തരംഗമാകുന്നത്. തെരുവ് നായആക്രമണം ചര്‍ച്ച ചെയ്യാന്‍ വിളിക്കുകയും ഒടുവില്‍ നായ പ്രേമികളുടെ ഇടപെടല്‍ കൊണ്ട് അലങ്കോലമാകുകയും ചെയ്ത എറണാകുളം ജില്ലാ പഞ്ചായത്ത് യോഗത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

Read More >>