'റിയലന്‍സ് ജിയോ 4ജി'; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സൗജന്യ ജിയോ സിം കാര്‍ഡ്, 90 ദിവസത്തേക്ക് സൗജന്യ പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ് സൗകര്യം, എച്ച്ഡി വോയ്‌സ് കോളിങ് തുടങ്ങിയവയൊക്കെയാണ് ജിയോഫൈ 2 സ്വന്തമാക്കിയാല്‍ ഉപഭോക്താവിന് ലഭിക്കുക.

റിയലന്‍സ് ജിയോ 4ജി നെറ്റ്‍വര്‍ക്ക് വളരെ വേഗം രാജ്യമൊട്ടാകെ വ്യാപിക്കുകയാണ്. 2,899 രൂപ നിരക്കില്‍ റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളില്‍ നിന്ന് ലഭ്യമാകുന്ന പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടായ 'ജിയോഫൈ' സ്വന്തമാക്കുന്നവര്‍ക്ക് ആദ്യ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് 4ജി സേവനമാണ് റിലയന്‍സ് വാഗ്ദാനം ചെയ്യുന്നത്. ഇതുകൂടാതെ സൗജന്യ ജിയോ സിം കാര്‍ഡ്, 90 ദിവസത്തേക്ക് സൗജന്യ പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ് സൗകര്യം, എച്ച്ഡി വോയ്‌സ് കോളിങ് തുടങ്ങിയവയൊക്കെയാണ് ജിയോഫൈ 2 സ്വന്തമാക്കിയാല്‍ ഉപഭോക്താവിന് ലഭിക്കുക.


ഒരു പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അഡ്രസ് പ്രൂഫ് എന്നിവയുമായി റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളിലെത്തിയാല്‍  ആര്‍ക്കും ജിയോഫൈ 2 സ്വന്തമാക്കാം. ജിയോഫൈ 2 വാങ്ങുന്നതിനു മുമ്പ് ഫോം പൂരിപ്പിച്ച് നല്‍കണം. തുടര്‍ന്ന് ടെലിവേരിഫിക്കേഷനായി 180089011977 എന്ന നമ്പറിലേക്ക് വിളിക്കണം. വെറും നാലു മണിക്കൂറിനുള്ളില്‍ ജിയോഫൈ 2 ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും.

കീചെയിന്‍ വലിപ്പിത്തിലുള്ള ജിയോഫൈയില്‍ പ്രധാനമായും ഓണ്‍ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനുള്ള ഒരു ബട്ടന്‍ അടക്കം അഞ്ച് ഇന്‍ഡിക്കേറ്ററുകളാണുള്ളത്. നെറ്റ്‍വര്‍ക്ക് കണക്ഷന്‍, വൈഫൈ കണക്ടിവിറ്റി, മൊബൈല്‍ ഡാറ്റ, ഡബ്ല്യുപിഎസ് എന്നിവയുടെ പ്രവര്‍ത്തനം സൂചിപ്പിക്കുന്നതിനാണ് ഈ നാലു ഇന്‍ഡിക്കേറ്ററുകള്‍. പവര്‍ ബട്ടന്‍ ഓണ്‍ ചെയ്തു കഴിഞ്ഞ് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ലാപ്‍ടോപ്പോ സ്‍മാര്‍ട്ട്ഫോണോ ടാബ്‍ലെറ്റോയൊക്കെയുമായും ജിയോഫൈ 2 നെ ബന്ധിപ്പിക്കാനാകും. ഒരേസമയം, 20 ലേറെ ഡിവൈസുകളിലേക്ക് വൈഫൈ വഴി ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോഫൈ 2 ന് കഴിയുമെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്.

റിലയന്‍സ് സിമ്മിന് റേഞ്ച് ഉള്ളിടത്തെ ജിയോ സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ. പരീക്ഷണാടിസ്ഥാനത്തിലുള്ള വില്‍പ്പനയായതിനാല്‍ കൃത്യമായ പ്ലാനുകളോ നിരക്കുകളോ റിയലന്‍സ് പ്രഖ്യാപിച്ചിട്ടില്ല.

Story by
Read More >>