എടിഎം കവര്‍ച്ച; അന്താരാഷ്ട്ര കുറ്റവാളിയെ മണിക്കൂറുകള്‍ക്കകം പിടിക്കാനായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി: ചക്ക വീണപ്പോള്‍ മുയലു ചത്തെന്ന് കരുതി മുഖ്യമന്ത്രി വീമ്പിളക്കരുതെന്ന് ചെന്നിത�

എടിഎം കവര്‍ച്ചയില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും എതിരെ രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടിയ സാഹചര്യത്തില്‍ ആരോപണം പിന്‍ വലിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

എടിഎം കവര്‍ച്ച; അന്താരാഷ്ട്ര കുറ്റവാളിയെ മണിക്കൂറുകള്‍ക്കകം പിടിക്കാനായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി: ചക്ക വീണപ്പോള്‍ മുയലു ചത്തെന്ന് കരുതി മുഖ്യമന്ത്രി വീമ്പിളക്കരുതെന്ന് ചെന്നിത�

രാജ്യത്തെ അമ്പരപ്പിച്ച എടിഎം കവര്‍ച്ചക്കേസിനെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ സൈബര്‍ വാക്‌പോര്. അന്താരാഷ്ട്ര കുറ്റവാളികളെ മണിക്കൂറുകള്‍ക്കകം പിടിക്കാനായത് വലിയ നേട്ടമാണ് സംസ്ഥാനത്തിനുണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളാ പൊലീസിന്റെ വീഴ്ചകള്‍ എടുത്തുപറഞ്ഞാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരിക്കുന്നത്.


എടിഎം കവര്‍ച്ചയില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും എതിരെ രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടിയ സാഹചര്യത്തില്‍ ആരോപണം പിന്‍ വലിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി ചെന്നിത്തല ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.ഒരു ചക്ക വീണപ്പോള്‍ മുയലു ചത്തതെന്ന് കരുതി മുഖ്യമന്ത്രി വീമ്പിളക്കരുതെന്നും അഞ്ച് എടിഎം മോഷ്ടാക്കളില്‍ ഒരാള്‍ മാത്രമാണ് പിടിയിലായതെന്നും ചെന്നിത്തല പറഞ്ഞു. വീഴ്ച പറ്റിയത് ഇന്റലിജന്‍സ് സംവിധാനത്തിന് മാത്രമല്ല എന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് ഇപ്പോഴും കവര്‍ച്ച തുടരുകയുമാണെന്നും ചെന്നിത്തല സൂചിപ്പിക്കുന്നു.

Read More >>