ഓണ്‍ലൈന്‍ മദ്യവില്‍പ്പന അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല

ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത്തരം നിലപാട് പിന്‍വലിക്കണം. കേരളത്തില്‍ മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടും

ഓണ്‍ലൈന്‍ മദ്യവില്‍പ്പന അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ മദ്യാലയമാക്കാനുള്ള സിപിഐ(എം) നേതൃത്വത്തിന്റെയും ഇടതു സര്‍ക്കാരിന്റെയും നീക്കം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.

ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത്തരം നിലപാട് പിന്‍വലിക്കണം. കേരളത്തില്‍ മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടും. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറച്ചുകൊണ്ടുവരിക എന്നതായിരിക്കണം സര്‍ക്കാര്‍ നയമെന്നും ഇതില്‍ നിന്ന് പിന്മാറരുതെന്നും ചെന്നിത്തല പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുമെന്ന പ്രഖ്യാപനവുമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്തെത്തിയത്. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതി. ഓണത്തിന് ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന നടത്തുമെന്നും കണ്‍സ്യൂമര്‍ഫെഡ് വ്യക്തമാക്കിയിരുന്നു.

വില കൂടിയ മദ്യമാകും ഓണ്‍ലൈന്‍ വഴി ലഭിക്കുക. ഇതിന് പ്രത്യേക ചാര്‍ജും ഈടാക്കും.