മുഖ്യമന്ത്രി രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ എത്തി; അക്കാദമിയില്‍ രണ്ടു വര്‍ഷമായി തുടരുന്ന അപ്രഖ്യാപിത ബീഫ് നിരോധനത്തിന് അവസാനമായി

ബീഫ് നിരോധനം സംബന്ധിച്ച് അക്കാദമിക്കുള്ളില്‍ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഐജിയുടെ നിരോധനം മറികടന്നു ബീഫ് വീണ്ടും വിളമ്പാന്‍ ആരും തയാറായിരുന്നില്ല. പൊലീസ് ട്രെയിനികളുടെ മെസില്‍ ഓരോ തവണ വീതം ബീഫ് വിളമ്പിയെങ്കിലും നടപടി ഭയന്നു നിരോധനം അതേപടി തന്നെ തുടര്‍ന്നു.

മുഖ്യമന്ത്രി രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ എത്തി; അക്കാദമിയില്‍ രണ്ടു വര്‍ഷമായി തുടരുന്ന അപ്രഖ്യാപിത ബീഫ് നിരോധനത്തിന് അവസാനമായി

രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ രണ്ടു വര്‍ഷമായി തുടരുന്ന അപ്രഖ്യാപിത ബീഫ് നിരോധനത്തിന് അവസാനം. അക്കാദമി ക്യാന്റീനില്‍ മേലുദ്യോഗസ്ഥരുടെ അനുമതിയോടെ കഴിഞ്ഞ ദിവസം മുതല്‍ ബീഫ് വിളമ്പിത്തുടങ്ങി. പൊലീസ് അക്കാദമി മുന്‍ ഐജി സുരേഷ് രാജ് പുരോഹിതിന്റെ കാലത്താണ് അക്കാദമിയില്‍ ബീഫിനു നിരോധനം വന്നത്.

ബീഫ് നിരോധനം സംബന്ധിച്ച് അക്കാദമിക്കുള്ളില്‍ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഐജിയുടെ നിരോധനം മറികടന്നു ബീഫ് വീണ്ടും വിളമ്പാന്‍ ആരും തയാറായിരുന്നില്ല. പൊലീസ് ട്രെയിനികളുടെ മെസില്‍ ഓരോ തവണ വീതം ബീഫ് വിളമ്പിയെങ്കിലും നടപടി ഭയന്നു നിരോധനം അതേപടി തന്നെ തുടര്‍ന്നു.

ബീഫ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സംസ്ഥാന സായുധ സേന ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിനു പങ്കെടുക്കാനെത്തിയതിനോട് അനുബന്ധിച്ചാണ് തലേ ദിവസം അക്കാദമിയില്‍ വീണ്ടും ബീഫ് എത്തിയത്. ട്രെയിനിങ് ഡിജിപി പി വിജയനാണ് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയത്.

മുഖ്യമന്ത്രി അക്കാദമിയില്‍ എത്തുമ്പോള്‍ ബീഫ് നിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നുവന്നാല്‍ അത് പ്രശ്‌നമാകുമെന്ന തിരിച്ചറിവാണ് ബീഫ് നിരോധനം നീക്കിയതിനു പിന്നിലെന്നാണ് അണിയറ സംസാരം.

Read More >>