രാഹുല്‍ ഇടപ്പെടുന്നു; എല്ലാം ശരിയാവും

കേരളത്തിലെ നേതാക്കളുമായി ഇന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും

രാഹുല്‍ ഇടപ്പെടുന്നു; എല്ലാം ശരിയാവുംന്യൂഡല്‍ഹി: കേരളത്തിലെ നേതാക്കളുമായി ഇന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. കെപിസിസി പുനഃസംഘടന സംബന്ധിച്ച് വിവിധ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അവസാനഘട്ടമെന്ന നിലയിലാണ് രാഹുല്‍ഗാന്ധി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നത്.

പുനഃസംഘടന വിഷയങ്ങള്‍ക്കൊപ്പം മാണി പ്രശ്നം, സുധീരന്റെ നിലപാടുകള്‍ എന്നിവയും രാഹുല്‍ ചര്‍ച്ച ചെയ്യും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സുധീരനെ നീക്കണമെന്ന് ചില നേതാക്കള്‍ ഹൈകമാന്റിന് മുന്നില്‍ ആവശ്യപ്പെട്ടുവെങ്കിലും രാഹുല്‍ ഗാന്ധി സുധീരന്റെ നിലപാടുകളെ പിന്തുണയ്ക്കാന്‍ തന്നെയാണ് സാധ്യത.

പുനഃസംഘടനക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉന്നതതലസമിതിയെ രാഹുല്‍ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ പ്രശ്നങ്ങള്‍ക്ക് താല്‍കാലികമായിയെങ്കിലും പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍.