പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന് ഇരയാക്കി; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ജൂലൈ പതിനാലാം തീയതി സ്‌കൂളില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു വെക്കുകയും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് റാഗിംഗിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് പരാതി. രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂള്‍ പ്രിന്‌സിപ്പലിനും പോലീസിലും വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നെങ്കിലും പരാതി സ്വീകരിക്കുകയോ നടപടികള്‍ കൈക്കൊള്ളുകയോ ഉണ്ടായില്ല. പരാതി ഒതുക്കിത്തീര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമം നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന് ഇരയാക്കി; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കാസര്‍ഗോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആദൂരിലെ ഒരു ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അതെ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കേസെടുക്കാന്‍ കാസര്‍ഗോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.

ജൂലൈ പതിനാലാം തീയതി സ്‌കൂളില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു വെക്കുകയും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് റാഗിങ്ങിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് പരാതി. രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂള്‍ പ്രിന്‌സിപ്പലിനും പോലീസിലും വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നെങ്കിലും പരാതി സ്വീകരിക്കുകയോ നടപടികള്‍ കൈക്കൊള്ളുകയോ ഉണ്ടായില്ല. പരാതി ഒതുക്കിത്തീര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമം നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു.

ഇതിനെത്തുടര്‍ന്നാണ് കോടതിയിലേക്ക് നീങ്ങാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആദൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story by