കബാലി ഫെയിം രാധികാ ആപ്തെയുടെ ഇന്റിമേറ്റ് സീനുകൾ ലീക്ക് ചെയ്തത് അണിയറപ്രവർത്തകരോ? നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത പർചേദിലെ രംഗങ്ങൾ വിവാദമാകുന്നു

പർചേദ് എന്ന ഹിന്ദി ചിത്രത്തിൽ രാധികാ ആപ്തെയും ആദിൽ ഹുസൈനും തമ്മിലുളള കിടപ്പറ രംഗങ്ങൾ യൂട്യൂബിൽ ചോർത്തി അണിയറ പ്രവർത്തകർ ആവിഷ്കരിച്ച പ്രമോഷൻ തന്ത്രം വൻവിജയം.

കബാലി ഫെയിം രാധികാ ആപ്തെയുടെ ഇന്റിമേറ്റ് സീനുകൾ ലീക്ക് ചെയ്തത് അണിയറപ്രവർത്തകരോ? നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത പർചേദിലെ രംഗങ്ങൾ വിവാദമാകുന്നു

പർചേദ് എന്ന ഹിന്ദി ചിത്രത്തിൽ രാധികാ ആപ്തെയും ആദിൽ ഹുസൈനും തമ്മിലുളള കിടപ്പറ രംഗങ്ങൾ യൂട്യൂബിൽ ചോർത്തി അണിയറ പ്രവർത്തകർ ആവിഷ്കരിച്ച പ്രമോഷൻ തന്ത്രം വൻവിജയം. മെഗാ ഹിറ്റ് ചാർട്ടിൽ ചിത്രം ഒന്നാമതെത്തുമെന്ന് ഉറപ്പായി. അസീം ബജാജ് നിർമ്മിച്ച ചിത്രം ലീനാ വിജയ് ആണ് സംവിധാനം ചെയ്തത്. രജനീകാന്തിന്റെ ആഗോളഹിറ്റ് കബാലിയിലെ നായികയായിരുന്നു രാധികാ ആപ്തെ.

മികച്ച അഭിനേത്രിയെന്ന് പേരെടുത്ത രാധിക ആപ്‌തേ നഗ്നത കൊണ്ട് വിവാദം സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. കബാലിയുള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ തന്റെ ഇമേജ് നോക്കാതെ കഥാപാത്രത്തിനൊത്ത വേഷമണിയാന്‍ ധൈര്യം കാട്ടിയ രാധിക ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാള്‍ കൂടിയാണ്. ഹ്രസ്വചിത്രത്തിലെ നഗ്‌നരംഗവും മോര്‍ഫ് ചെയ്ത നഗ്‌നവീഡിയോയും രാധികാ ആപ്തേയെ വിവാദങ്ങളുടെ ഉയരങ്ങളിലെത്തിച്ചിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രവും തന്റെ നഗ്ന രംഗങ്ങളിലൂടെ വിവാദമാക്കി മാറ്റിയിരിക്കുകയാണ് രാധിക.


ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്ത രാധികയുടെ പുതിയ ചിത്രത്തിലെ രതിചിത്രീകരണവും നഗ്‌നത ചിത്രീകരിച്ച സീനുമാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ലീനാ യാദവ് സംവിധാനം ചെയ്ത പാര്‍ച്ച്ഡ് എന്ന ചിത്രം ദുരിതപൂര്‍ണമായ ദാമ്പത്യജീവിതം അനുഭവിക്കുന്ന നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്. ഉത്തരേന്ത്യയിലെ സാമൂഹിക പശ്ചാത്തലം വിഷയമാക്കിയ ചിത്രത്തില്‍ ശൈശവ വിവാഹത്തിനു വഴങ്ങേണ്ടിവന്നവൾ, ഭര്‍ത്താവിന്റെ ബലാല്‍സംഗത്തിന് ഇരയായവള്‍, മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുടെ ക്രൂരതകള്‍ക്ക് പത്രമായവര്‍ എന്നിങ്ങനെയുള്ള പല കഥാപാത്രങ്ങളേയും കാണാന്‍ സാധിക്കും.

ദുരിത ജീവിതം നയിക്കുന്ന 'ലജ്ജോ' എന്ന കഥാപാത്രമായാണ് രാധിക ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദില്‍ ഹുസൈന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനോട് തന്റെ ദുരിത ജീവിതം വിവരിക്കുന്നതിനിടയില്‍ നഗ്നയാകുകയും തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന രാധികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ലീക്ക് ആയിരിക്കുന്നത്.

ബോളിവുഡ് താരം അജയ് ദേവ്ഗണും അസിം ബജാജും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങള്‍ നഗ്നവീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നതിനെതിരെ ചിത്രത്തിലെ താരമായ ആദില്‍ഹുസൈന്‍ രംഗത്തെത്തിക്കഴിഞ്ഞു. സിനിമയിലെ നിര്‍ണായക രംഗങ്ങളെ നഗ്ന വീഡിയോ എന്ന പേരില്‍ പ്രചരിപ്പിക്കുന്നവര്‍ ഇന്ത്യന്‍ സമൂഹത്തില്‍ രോഗാതുരമായ മാനസിക നിലയിലുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഈ രംഗം 'രാധികാ ആപ്തേ സെക്സ് സീന്‍' എന്ന തലക്കെട്ടിലാണ് യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്ത് കൊണ്ട് ആദില്‍ ഹുസൈന്‍ സെക്സ് സീന്‍ എന്ന് ആരും പറയുന്നില്ല. ലൈംഗികതയില്‍ സ്ത്രീ ഏര്‍പ്പെടുമ്പോള്‍ അതൊരു വലിയ സംഭവവും പുരുഷന്റെ ലൈംഗികത സര്‍വ്വസാധാരണമാണെന്ന പൊതുബോധവുമാണ് ഈ ചിന്തയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഈ വീഡിയോ ലീക്ക് ചെയ്ത് പ്രചരിക്കുന്നതിന് പിന്നില്‍ ഒരു പുരുഷനാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇതിനു പിന്നില്‍ ഒരിക്കലും ഒരു സ്ത്രീയായിരിക്കില്ലെന്നും ആദില്‍ ഹുസൈന്‍ പറയുന്നു. ഒരു ഇന്ത്യക്കാരന്‍ തന്നെയാണ് ഇത് ചെയ്തിട്ടുണ്ടാകുകയെന്നും അദ്ദേഹം ഉറപ്പു പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് അസിം ബജാജും ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിദേശത്ത് മാത്രം റിലീസ് ചെയ്ത ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ പ്രചരിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗങ്ങള്‍ പുറത്തു വിട്ടതാകാമെന്നാണ് ബോളിവുഡ് രംഗത്ത് പ്രചരിക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദര്‍ശനം തുടങ്ങാനിരിക്കേ മനഃപൂര്‍വ്വം രംഗങ്ങള്‍ പുറത്തുവിട്ട് വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ നീക്കങ്ങള്‍ നടത്തുന്നതെന്നും കഴിഞ്ഞ കാലങ്ങളില്‍ നഗ്ന ചിത്രങ്ങള്‍ പുറത്തു വന്നതിന്റെ പേരില്‍ ഒരു രക്തസാക്ഷി പരിവേഷം ലഭിച്ച രാധിക ആപ്തയെ അവരുടെ അറിവോടെ ഇക്കാര്യത്തിന് ഉപയോഗിക്കുകയായിരുന്നു എന്നുമുള്ള സൂചനകളാണ് ഉയര്‍ന്നുവരുന്നത്. ഏതായാലും റിലീസിനു മുമ്പേ തന്നെ ചിത്രം പ്രശസ്തിയിലേക്ക് ഉയര്‍ന്നുകഴിഞ്ഞുവെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.