"ഇന്ത്യക്കാര്‍ മെരുക്കാന്‍ കഴിയാത്തവര്‍" : ദുബായ് വിമാനാപകടത്തെതുടര്‍ന്ന് ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് മുന്‍ വിമാന ജീവനക്കാരന്‍

" ഒരിക്കലെങ്കിലും ഈ വിഡ്ഢികളായ ഇന്ത്യക്കാരുമായി ഇടപെട്ടാലേ അവര്‍ ആരാണെന്ന് മനസ്സിലാകൂ"

"ഇന്ത്യക്കാര്‍ മെരുക്കാന്‍ കഴിയാത്തവര്‍" : ദുബായ് വിമാനാപകടത്തെതുടര്‍ന്ന് ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് മുന്‍ വിമാന ജീവനക്കാരന്‍

കഴിഞ്ഞ ദിവസം ദുബായ് എയര്‍പോര്‍ട്ടില്‍ നടന്ന വിമാനാപകടത്തില്‍ മരണത്തെ മുഖാമുഖം കണ്ടത് നൂറുകണക്കിന് യാത്രക്കാരാണ്.ചിലര്‍ക്ക് നേരിയ പരിക്കുകള്‍ പറ്റിയതൊഴിച്ചാല്‍ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

സംഭവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഇന്റ്റര്‍നെറ്റില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. അപകടത്തിലേക്ക് നീങ്ങുന്നു എന്ന് മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ യാത്രക്കാരെ ഒഴിപ്പിക്കാന്‍ ഫ്ലൈറ്റ് ക്രൂ ശ്രമിക്കുന്നതും യാത്രക്കാരില്‍ ചിലര്‍ തങ്ങളുടെ ബാഗുകളും മറ്റും എടുക്കാന്‍ പരിഭ്രാന്തരായി ഓടുന്നതുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. വീഡിയോ വൈറലായതിനെ തുടര്‍ന്നു എമിരേറ്റ്സ് വിമാനത്തിലെ ഒരു  മുന്‍ ജീവനക്കാരന്‍റെ ഇന്ത്യക്കാരെ പരിഹസിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ വിവാദമാകുകയാണ്‌. ഇന്ത്യക്കാരെ മൊത്തം വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്‌.
posssst

ഇന്ത്യന്‍ യാത്രക്കാര്‍ മെരുക്കാന്‍ കഴിയാത്ത ഒരു കൂട്ടമാണെന്നും സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കാതെയാണ് അവര്‍ പെരുമാറിയതെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.ഒരിക്കലെങ്കിലും ഈ വിഡ്ഢികളായ ഇന്ത്യന്‍ വിഭാഗക്കാരുമായി ഇടപെട്ടാലേ അവര്‍ ആരാണെന്ന് മനസ്സിലാകൂ. അവരുടെ പരിഭ്രാന്തി നിറഞ്ഞ പെരുമാറ്റം കണ്ടു ഫ്ലൈറ്റ് ജീവനക്കാര്‍ പോലും ഭയന്നുപോയെന്നും തന്റെ മുന്‍ സഹപ്രവര്‍ത്തകരുടെ ഉചിതമായ ഇടപെടലുകളില്‍ അഭിമാനമുണ്ടെന്നും മുന്‍ ജീവനക്കാരന്‍ പോസ്റ്റില്‍ വിശദീകരിക്കുന്നു. ഇദ്ദേഹം മാത്രമല്ല ഇത്തരം ഒരു അഭിപ്രായം പ്രകടിപ്പിച്ചത്. പോസ്റ്റിനെ അനുകൂലിച്ചു സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചകളും പോസ്റ്റിനു താഴെയുള്ള ചില പ്രതികരണങ്ങളും കണ്ടാല്‍ ഇത് മനസ്സിലാകും.

dubai

എന്നാല്‍, ദുബായില്‍ റേഡിയോ ജോക്കിയായും ടിവി അവതാരകനായും ജോലി ചെയ്യുന്ന മോഹിത് ദാന്ത്രെയുടെ കണ്ണില്‍ ഈ പോസ്റ്റ്‌ ശ്രദ്ധയില്‍പെടുകയും അദ്ദേഹം ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയും ചെയ്തതോടെ മുന്‍ ജീവനക്കാരന്‍ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു. പോസ്റ്റിലെ വംശീയ അധിക്ഷേപത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ദാന്ത്രെ ഫെസ്ബുക്കിലൂടെ തന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. വിമാനം തകര്‍ന്നു ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ എങ്ങനെ പ്രതികരിക്കണം എന്ന് നിയമം ഒന്നുമില്ലെന്നും ഇതു രാജ്യക്കാരായാലും ഇങ്ങനെയേ പ്രതികരിക്കു എന്നും ദാന്ത്രെ പറയുന്നു. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ശാന്തമായി ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങാന്‍ സാധ്യമല്ലെന്നും അതിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളെ മൊത്തം വംശീയമായി അധിക്ഷേപിച്ചത് ശരിയായില്ലെന്നും ദാന്ത്രെ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. കൂടാതെ വിമാനത്തില്‍ കയറുമ്പോള്‍ തുറന്ന ചിരിയുമായിട്ടാവും ജീവനക്കാര്‍ നിങ്ങളെ സ്വാഗതം ചെയ്യുക.എന്നാല്‍, ആ ചിരി മുഖത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ദാന്ത്രെ തന്റെ പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

Read More >>