മുസ്ലീം സമുദായത്തേയും ആചാരങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയുള്ള ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് പിള്ള മുസലീം സാമുദായങ്ങളേയും മറ്റ് ഹിന്ദു ഇതര സമുദായങ്ങളേയും വിമര്‍ശിച്ച് സംസാരിച്ചത്.

മുസ്ലീം സമുദായത്തേയും ആചാരങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയുള്ള ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ മുസ്ലീം സമുദായത്തേയും ആചാരങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയുള്ള പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്. കൊല്ലം റൂറല്‍ എസ്.പിക്ക് കിട്ടിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പുനലൂര്‍ ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല.

എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് പിള്ള മുസലീം സാമുദായങ്ങളേയും മറ്റ് ഹിന്ദു ഇതര സമുദായങ്ങളേയും വിമര്‍ശിച്ച് സംസാരിച്ചത്. താന്‍ തിരുവനന്തപുരത്ത് പോയാല്‍ സാധാരണ പാര്‍ട്ടി ഓഫിസിലാണ് തങ്ങുന്നത്. അവിടെ അടുത്തൊരു പള്ളി കൊണ്ടുവെച്ച് ബാങ്ക് വിളിക്കുന്നുണ്ട്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും ബാങ്ക് വിളി. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണമെന്നുള്ളതാണ് രീതി- ബാലകൃഷ്ണപിള്ള പറയുന്നു.


പത്ത് മുസ്ലിംകളോ, ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവരവിടെ പള്ളി പണിയുമെന്നുള്ള കാര്യം തീര്‍ച്ചയാണെന്നും പിള്ള പറഞ്ഞു. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമെ ഉണ്ടായിരുന്നുള്ളു.എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളികളേയുള്ളുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കൂര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ കയറിയാല്‍ കഴുത്തറുക്കുകയാണ് പതിവ്. .വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍ അവര്‍ ചെയ്യുന്നതെന്നും ബാലകൃഷ്ണപിള്ള സൂചിപ്പിച്ചു.

Read More >>