സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നിയമന ക്രമക്കേട്: ഉമ്മന്‍ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നടപടി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നിയമന ക്രമക്കേട്: ഉമ്മന്‍ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

തൃശൂര്‍: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി എപി അനില്‍കുമാറിനുമെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നടപടി. നിയമവിരുദ്ധമായി താത്കാലിക നിയമനങ്ങളും സ്ഥിര നിയമനങ്ങളും അടക്കം നൂറിലധികം നിയമനങ്ങള്‍ നടന്നെന്നായിരുന്നു പരാതി.

നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നതാണെന്നും ഈ റിപ്പോര്‍ട്ട് മറച്ചുവെക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പാലക്കാട് സ്വദേശി പി രാജീവാണ് പരാതിക്കാരന്‍. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുക.

സെപ്തംബര്‍ 19 നകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണം.

Read More >>