റിയോയില്‍ രാജ്യത്തിന്റെ മാനം കാത്ത സിന്ധുവിനും സാക്ഷിക്കും ദീപയ്ക്കും ഗോപീചന്ദിനും ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചു

ആന്ധ്ര ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ വി. ചാമുണ്ഡേശ്വരനാഥാണ് സച്ചിന്റെ സാന്നിദ്ധ്യത്തില്‍ നാലു പേര്‍ക്കും കാര്‍ നല്‍കിയത് ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാഡമിയിലാണ് ചടങ്ങു നടന്നത്. ചടങ്ങിനുശേഷം താരങ്ങള്‍ക്കൊപ്പം സച്ചിന്‍ സെല്‍ഫിയും എടുത്തു.

റിയോയില്‍ രാജ്യത്തിന്റെ മാനം കാത്ത സിന്ധുവിനും സാക്ഷിക്കും ദീപയ്ക്കും ഗോപീചന്ദിനും ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചു

റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനം നല്‍കുന്ന ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തി. വെള്ളി മെഡല്‍ ജേതാവ് പി.വി.സിന്ധു, വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്ക് ബിഎംഡബ്ല്യു കാറുകള്‍ സമ്മാനിച്ചത്.

ആന്ധ്ര ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ വി. ചാമുണ്ഡേശ്വരനാഥാണ് സച്ചിന്റെ സാന്നിദ്ധ്യത്തില്‍ നാലു പേര്‍ക്കും കാര്‍ നല്‍കിയത് ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാഡമിയിലാണ് ചടങ്ങു നടന്നത്. ചടങ്ങിനുശേഷം താരങ്ങള്‍ക്കൊപ്പം സച്ചിന്‍ സെല്‍ഫിയും എടുത്തു.


റിയോയില്‍ ഗുസ്തി താരമായ സാക്ഷി മാലിക് നേടിയ വെങ്കല മെഡലിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. അതിനുശേഷം ബാഡ്മിന്റണ്‍ വിനിതാ വിഭാഗത്തില്‍ പിവി സിന്ധുവും വെള്ളി നേടി. ജിംനാസ്റ്റികില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദിപ കര്‍മാക്കറും റിയോയില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയിരുന്നു.

റിയോയില്‍ നിന്നു തിരികെയെത്തിയ മൂവര്‍ക്കും ബാഡ്മിന്റന്‍ കോച്ച് ഗോപീ ചന്ദിനും ജന്മനാട്ടില്‍ വന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്.

Read More >>