മെഡലുറപ്പിച്ച് സിന്ധുവിന് ഇന്ന് ഫൈനല്‍ പോരാട്ടം

മെഡലുറപ്പിച്ച് പി വി സിന്ധു ഇന്ന് ഒളിംപിക് ബാഡ്‍മിന്‍റണ്‍ ഫൈനലില്‍ ഇറങ്ങുന്നു.

മെഡലുറപ്പിച്ച് സിന്ധുവിന് ഇന്ന് ഫൈനല്‍ പോരാട്ടം

റിയോ: കാത്തിരിപ്പിന് ഒടുവില്‍ റിയോയില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ ഗുസ്തിയില്‍ സാക്ഷി നേടിയതിന് തൊട്ടു പിന്നാലെ മെഡലുറപ്പിച്ച് പി വി സിന്ധു ഇന്ന് ഒളിംപിക് ബാഡ്‍മിന്‍റണ്‍ ഫൈനലില്‍ ഇറങ്ങുന്നു.

ഇന്ത്യന്‍ സമയം വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തില്‍ സ്പെയിന്‍ താരം കരോലിന മാര്‍ട്ടിനാണ് സിന്ധുവിന്റെ എതിരാളി. ലോക ഒന്നാം നമ്പര്‍ താരമാണ്  കരോലിന.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒളിംപിക് ബാഡ്‍മിന്റണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. സെമിഫൈനലില്‍ ജപ്പാന്‍റെ ഒകുഹാരയെയാണ് സിന്ധു തോല്‍പിച്ചത് .  നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21- 19, 21-10) ആണ് സിന്ധുവിന്‍റെ ജയം .