വ്യാജസർട്ടിഫിക്കറ്റു ഹാജരാക്കി കോൺഗ്രസ് സംഘടനാ നേതാക്കൾക്ക് ഡൽഹി കേരളാ ഹൗസിൽ പ്രമോഷൻ; കേരള ഹൗസ് മാഫിയകളുടെ താവളം; രേഖകൾ നാരദാ ന്യൂസ് പുറത്തുവിടുന്നു

വ്യാജരേഖ തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നിർദ്ദേശം അട്ടിമറിച്ച്, ഇവരെ സർവീസിൽ തരംതാഴ്ത്തി ഉദ്യോഗത്തിൽ നിലനിർത്താനായിരുന്നു യുഡിഎഫ് സർക്കാരിന്റെ തീരുമാനം. സർക്കാർ ജീവനക്കാർ ഉദ്യോഗക്കയറ്റത്തിന് വ്യാജരേഖ നിർമ്മിക്കുന്നതും ഹാജരാക്കുന്നതും ഗുരുതരമായ ക്രിമിനൽക്കുറ്റമായി കണക്കാക്കി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകാത്തത് ഇക്കൂട്ടർക്ക് അന്ന് ഭരണതലത്തിലുള്ള സ്വാധീനത്തിന്റെ ആഴം വ്യക്തമാക്കുന്നു.

വ്യാജസർട്ടിഫിക്കറ്റു ഹാജരാക്കി കോൺഗ്രസ് സംഘടനാ നേതാക്കൾക്ക് ഡൽഹി കേരളാ ഹൗസിൽ പ്രമോഷൻ; കേരള ഹൗസ് മാഫിയകളുടെ താവളം; രേഖകൾ നാരദാ ന്യൂസ് പുറത്തുവിടുന്നു

ഡൽഹി: കേരള ഹൗസിൽ കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാക്കൾ  യുഡിഎഫ് ഭരണകാലത്ത്  സ്ഥാനക്കയറ്റം ലഭിക്കാൻ ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റുകൾ നാരദാ ന്യൂസിന്. എട്ടുപേരാണ് ഇത്തരത്തിൽ അനർഹമായും നിയമവിരുദ്ധമായും ഉദ്യോഗക്കയറ്റം നേടിയത്.

വ്യാജരേഖ തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നിർദ്ദേശം അട്ടിമറിച്ച്, ഇവരെ സർവീസിൽ തരംതാഴ്ത്തി ഉദ്യോഗത്തിൽ നിലനിർത്താനായിരുന്നു യുഡിഎഫ് സർക്കാരിന്റെ തീരുമാനം. സർക്കാർ ജീവനക്കാർ ഉദ്യോഗക്കയറ്റത്തിന് വ്യാജരേഖ നിർമ്മിക്കുന്നതും ഹാജരാക്കുന്നതും ഗുരുതരമായ ക്രിമിനൽക്കുറ്റമായി കണക്കാക്കി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകാത്തത് ഇക്കൂട്ടർക്ക് അന്ന് ഭരണതലത്തിലുള്ള സ്വാധീനത്തിന്റെ ആഴം വ്യക്തമാക്കുന്നു.


[caption id="attachment_39389" align="aligncenter" width="640"]IMG-20160829-WA0004 ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതാണെന്നു കാണിച്ച് എംപ്ലോയ്മെന്റ് ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ പ്രസക്തഭാഗം[/caption]

കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻജിഒ അസോസിയേഷന്റെ നേതാക്കളാണ് വ്യാജസർട്ടിഫിക്കറ്റ് നൽകിയും ഒരുദിവസം പോലും ക്ലാസിൽ പങ്കെടുക്കാതെ പത്താംതരം തുല്യതാപരീക്ഷയുടെ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം നേടിയത്. 2013 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് നിയമവിരുദ്ധമായ ഈ ഉദ്യോഗക്കയറ്റത്തിന്റെ ഉത്തരവുകളിറങ്ങിയത്.  വ്യാജരേഖ നിർമ്മിച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന നിർദ്ദേശമടങ്ങിയ ഫയൽ 2015 മാർച്ചിലാണ് സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെത്തിയത്.
ഉമ്മൻ ചാണ്ടി സംരക്ഷിച്ച കേരളഹൗസിലെ വ്യാജന്മാർക്ക് ഓണസമ്മാനമായി പിണറായിയുടെ വക സസ്പെൻഷൻ; ക്രിമിനൽ കേസും വിജിലൻസ് അന്വേഷണവും പിന്നാലെ; ഉത്തരവ് നാരദാ ന്യൂസിന്
ബെയറർ തസ്തികയിൽ ജോലി ചെയ്തിരുന്ന ആർ ബിജുകുമാർ, സി ശശിധരൻ, അസിസ്റ്റൻറ് ഹൌസ് കീപ്പറായിരുന്ന എൻ വസുമോഹനൻ പിള്ളയുമാണ് വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയത്. കൊച്ചിയിലെ ഐഐഎംഎസ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമാ സർട്ടിഫിക്കറ്റാണ് ഇവർ വ്യാജമായി നിർമ്മിച്ചത്. ഈ പേരുകാരൊന്നും തങ്ങളുടെ സ്ഥാപനത്തിൽ പഠിച്ചിട്ടില്ല എന്നും ഇവർ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ സീരിയൽ നമ്പരിൽ പഠിച്ചത് സി എം സരിൻ രാജ് എന്നയാളാണെന്നും ഐഐഎംഎസ് പ്രിൻസിപ്പൽ നൽകിയ റിപ്പോർട്ടും ഫയലിലുണ്ട്.

[caption id="attachment_39390" align="aligncenter" width="640"]
IMG-20160829-WA0006
എൻ ജി ഓ അസോസിയേഷൻ നേതാവ് എൻ വസുമോഹനൻ പിളള ഹാജരാക്കിയ വ്യാജസർട്ടിഫിക്കറ്റ്[/caption]

റൂം അറ്റൻഡന്റുമാരായ അനീഷ് എംവി, ബോബി കെ എ, ആർ ജയേഷ്, ടി എൻ പ്രസന്നൻ, സിബി ജോൺ, ബെയറർമാരായ ഗോവിന്ദരാജൻ, ഷിബു കെ, അസിസ്റ്റൻറ് ഹൌസ് കീപ്പർ വസുമോഹനൻ പിള്ള എന്നിവരാണ് ഒരു ദിവസം പോലും ക്ലാസിനു പോകാതെ പത്താംതരം തുല്യതാ പരീക്ഷയ്ക്കുളള സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന 185 മണിക്കൂർ ക്ലാസിൽ പങ്കെടുക്കുന്നവർക്കാണ് ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. അവധി ദിനങ്ങളും ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചകളിലുമാണ് കോൺടാക്ട് ക്ലാസുകളുള്ളത്. കേരളത്തിലാണ് ക്ലാസു നടക്കുക. ക്ലാസിൽ പങ്കെടുക്കാൻ ആരും ഒരു ദിവസം പോലും ലീവെടുത്തിട്ടില്ലെന്ന് അന്വേഷണത്തിൽ വെളിവായി.

വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും വകുപ്പുതല ശിക്ഷാനടപടികൾക്കു വിധേയരാക്കണമെന്നും 2015 മാർച്ച് 21നാണ് കേരള ഹൌസ് ഡെപ്യൂട്ടി സെക്രട്ടറിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ റീത്താ എസ് പ്രഭ ഫയലിൽ നിർദ്ദേശമെഴുതിയത്. എന്നാൽ ഇക്കാര്യം കേരളസർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ മതിയെന്നും അവരുടെ നിർദ്ദേശ പ്രകാരം തുടർ നടപടിയെടുത്താൽ മതിയെന്നുമായിരുന്നു കേരള ഹൌസ് റസിഡന്റ് കമ്മിഷണറായിരുന്ന ഗ്യാനേഷ് കുമാർ ഐഎഎസിന്റെ തീർപ്പ്.

[caption id="attachment_39391" align="aligncenter" width="640"]IMG-20160829-WA0008 ഒരു ക്ലാസിൽ പോലും പങ്കെടുക്കാതെ വിദ്യാഭ്യാസവകുപ്പിൽ നിന്നും സംഘടിപ്പിച്ച പത്താംതരം തുല്യതാ സർട്ടിഫിക്കറ്റ്[/caption]

Read More >>