സൗദിയില്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയില്‍ 4.1 മില്യണ്‍ പൗരന്‍മാര്‍ക്ക് തൊഴില്‍ നല്‍കണം

സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ സൗദി അറേബ്യ കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്കായി എട്ട് മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സൗദി നേരിടുന്ന വെല്ലുവിളി എന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

റിയാദ്:  2030 ആകുമ്പോഴേക്കും സ്വകാര്യ മേഖലയില്‍ 4.1 മില്യണ്‍ സൗദി പൗരന്‍മാര്‍ക്ക് തൊഴില്‍ നല്‍കണമെന്ന് നിര്‍ദ്ദേശം. കിംഗ്ഡം വിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ സൗദി അറേബ്യ കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്കായി എട്ട് മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സൗദി നേരിടുന്ന വെല്ലുവിളി എന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

രാജ്യത്ത് ബിരുദമോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. സൗദി സ്വദേശികളുടെ ജോലി സാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യ വിഭവശേഷി മന്ത്രാലയം കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും പഠനം പറയുന്നു.

Story by