സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ

മാനേജ്മെന്റ് സീറ്റുകളില്‍ നീറ്റ് അടിസ്ഥാനത്തില്‍ ഉപാധികളോടെ മാനേജ്മെന്റുകള്‍ക്ക് പ്രവേശനം നടത്താമെന്ന് കോടതി അറിയിച്ചു. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാണോ എന്ന് ജയിംസ് കമ്മിറ്റി ഉറപ്പ് വരുത്തണം.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള തീരുമാനത്തിന് തിരിച്ചടി. മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റും ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ തീരുമാനം സ്‌റ്റേ ചെയ്തു.

സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കാണിച്ചാണ് ഹൈക്കോടതിയുടെ സ്‌റ്റേ.

മാനേജ്മെന്റ് സീറ്റുകളില്‍ നീറ്റ് അടിസ്ഥാനത്തില്‍ ഉപാധികളോടെ മാനേജ്മെന്റുകള്‍ക്ക് പ്രവേശനം നടത്താമെന്ന് കോടതി അറിയിച്ചു. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാണോ എന്ന് ജയിംസ് കമ്മിറ്റി ഉറപ്പ് വരുത്തണം.

പ്രവേശനത്തിനായി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കണം. അപേക്ഷകരുടെ പട്ടിക ജെയിംസ് കമ്മിറ്റിക്ക് കൈമാറണമെന്നും പ്രവേശനത്തില്‍ വീഴ്ച്ചയുണ്ടോയെന്ന് ജെയിംസ് കമ്മിറ്റിക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

പ്രവേശനത്തിനായി മാനേജ്‌മെന്റിന് അപേക്ഷ സ്വീകരിക്കാം.  പ്രോസ്പെക്ടസും റാങ്ക് ലിസ്റ്റും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി അറിയിച്ചു.

50 ശതമാനം മെറിറ്റ് സീറ്റുകളില്‍ സംസ്ഥാന എന്‍ട്രന്‍സ് വഴി പ്രവേശനം നടത്താനും മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകള്‍ ഉള്‍പ്പെടുന്ന 50 ശതമാനം നീറ്റ്(മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷ) വഴി നടത്താനുമാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.

Read More >>