ഓഗസ്റ്റ് 30 ന് സ്വകാര്യ ബസ് പണിമുടക്ക്

പ്രശ്‌നത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ബസുടമകള്‍ അറിയിച്ചു.

ഓഗസ്റ്റ് 30 ന് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: സര്‍ക്കാരിന്റെ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഈ മാസം 30 ന് സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കുന്നു. പ്രശ്‌നത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ബസുടമകള്‍ അറിയിച്ചു.

നികുതിയിലെ മാറ്റം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ മാറ്റം നികുതിയില്‍ 15 മുതല്‍ 72 ശതമാനം വരെ വര്‍ധനവുണ്ടാക്കുമെന്ന് സ്വകാര്യ ബസ്സുടമകള്‍ പറയുന്നത്.

നികുതി മാറ്റവുമായി ബന്ധപ്പെട്ട് ഈ മാസം 23 ന് ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

Story by