പ്രേതത്തില്‍ 'കട്ട്‌' ചെയ്ത രംഗം യുട്യൂബില്‍ സൂപ്പര്‍ ഹിറ്റ്‌

രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യ നായകനായി തീയറ്ററുകളില്‍ എത്തിയ പ്രേതം എന്നാ ചിത്രത്തില്‍ നിന്നും അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയ ഒരു രംഗം കഴിഞ്ഞ ദിവസം ജയസൂര്യ തന്‍റെ ഫേസ്ബുക്ക് വാളിലൂടെ പുറത്തു വിട്ടു.

പ്രേതത്തില്‍

രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത് ജയസൂര്യ നായകനായി തീയറ്ററുകളില്‍ എത്തിയ പ്രേതം എന്നാ ചിത്രത്തില്‍ നിന്നും അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയ ഒരു രംഗം കഴിഞ്ഞ ദിവസം ജയസൂര്യ തന്‍റെ ഫേസ്ബുക്ക് വാളിലൂടെ പുറത്തു വിട്ടു.

ജോണ്‍ ഡോണ്‍ ബോസ്കോ എന്ന കേന്ദ്ര കഥാപാത്രമായി ജയസൂര്യ എത്തുന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ ഇടയിലാണ് ചിത്രത്തിലെ 'ഡിലീറ്റട്ട് സീന്‍ നമ്പര്‍ 1' എന്ന പേരില്‍ രംഗം യുട്യൂബില്‍ എത്തിയിരിക്കുന്നത്. ജയ സൂര്യക്കൊപ്പം പേളി മാണി, അജു വര്‍ഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍ എന്നിവരും ഈ രംഗത്തിലുണ്ട്.


https://youtu.be/wurrW3wQpRY

മൈന്‍ഡ് റീഡിങ്, ഹിപ്പ്‌നോട്ടിസം, മാജിക്, ഇവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള മന:ശാസ്ത്ര വിദ്യയായ മെന്റലിസമെന്ന പ്രക്രീയയെ കാണികളിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന രംഗമാണിത്.

നേരത്തെ, ചിത്രത്തെ കൂടുതല്‍ രസകരമാക്കാന്‍ 30 മിനിറ്റോളം വരുന്ന സീനുകള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞിരുന്നു. വീഡിയോയ്ക്ക് യുട്യൂബില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. അത് സൂചിപിച്ചു കൊണ്ട് രഞ്ജിത് ശങ്കര്‍ ഇട്ട സ്റ്റാറ്റസും വൈറലായി കഴിഞ്ഞു.