പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ അയിത്തവും തൊട്ടുകൂടായ്മയും: പാചകക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു; നാരദാ ന്യൂസ് ഇംപാക്ട്

വിദ്യാര്‍ത്ഥികളോട് അയിത്തവും തൊട്ടുകൂടായ്മയും കാണിക്കുന്ന പാചകക്കാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസറുടേതാണ് ഉത്തരവ്. ഹോസ്റ്റലിലെ പാചകക്കാരിയായ വി മാലതിയെ വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും സസ്‌പെന്‍ഡ് ചെയ്യുന്നതായി ഉത്തരവില്‍ പറയുന്നു

പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ അയിത്തവും തൊട്ടുകൂടായ്മയും: പാചകക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു; നാരദാ ന്യൂസ് ഇംപാക്ട്

പാലക്കാട്: മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളോട് അയിത്തവും തൊട്ടുകൂടായ്മയും കാണിക്കുന്ന പാചകക്കാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസറുടേതാണ് ഉത്തരവ്. ഹോസ്റ്റലിലെ പാചകക്കാരിയായ വി മാലതിയെ വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും സസ്‌പെന്‍ഡ് ചെയ്യുന്നതായി ഉത്തരവില്‍ പറയുന്നു.

മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലെ താമസക്കാരായ കുട്ടികള്‍ക്ക് സ്ഥിരം പാചകക്കാരിയില്‍ നിന്ന്

തൊട്ടുകൂടായ്മയും അയിത്തവും അനുഭവിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നാരദാ ന്യൂസാണ്  റിപ്പോര്‍ട്ടു ചെയ്തത്.ഈ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിദ്യാർത്ഥികൾക്കായി പാചകം ചെയ്ത ഭക്ഷണം കുട്ടികള്‍ തൊടുന്നതിനെ മുമ്പെ അവര്‍ കഴിക്കും. കുട്ടികള്‍ പൊട്ടിച്ച ബിസ്‌ക്കറ്റ് പാക്കറ്റില്‍ നിന്ന് ഒരു ബിസ്‌ക്കറ്റ് പോലും എടുത്തു കഴിക്കില്ല. ഉച്ഛിഷ്ടം കഴിക്കാറില്ലെന്നാണ് ഇതുസംബന്ധിച്ച് അവര്‍ പറയുന്ന കാരണം. കുട്ടികള്‍ക്ക് കിട്ടുന്ന റേഷന്‍ കിട്ടിയില്ലെങ്കിലും തനിക്ക് കിട്ടണമെന്ന് ശഠിക്കും. മുട്ടയും ബിസ്‌ക്കറ്റുമെല്ലാം തനിക്ക് അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീട്ടിലേക്കു കൊണ്ടു പോകും. പലപ്പോഴും ചപ്പാത്തിയും മറ്റും പാതി വേവിച്ച് നല്‍കും.

അയിത്തവും തൊട്ടുകൂടായ്മയും ആരോപിച്ച് മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍ സ്ഥിരം പാചകക്കാരിയ്‌ക്കെതിരെ പരാതി തന്നിരുന്നുവെന്ന് പാലക്കാട്ടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. പരാതി കൊടുത്ത കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെത്തി വിവരം ശേഖരിച്ചിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ശനിയാഴ്ച്ച സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസ്സ് നടത്തിയതായും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു.

13950669_1310748928935585_308005644_o

Read More >>