സർക്കാരിന് താൽപര്യമില്ലെങ്കിൽ രാജിവയ്ക്കാൻ തയ്യാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

സർക്കാരിനു താൽപര്യമില്ലെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ

സർക്കാരിന്  താൽപര്യമില്ലെങ്കിൽ രാജിവയ്ക്കാൻ  തയ്യാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പമ്പ: സർക്കാരിനു താൽപര്യമില്ലെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ.

നിലവിലെ ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാമെന്നും തന്റെ ഭരണകാലത്തു വിവാദ തീരുമാനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നും പ്രയാർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ സര്‍ക്കാര്‍ കൈകടത്താൻ ശ്രമമുണ്ട് എന്നും  മുഖ്യമന്ത്രിയുടെ പല നിർദേശങ്ങളും ഭക്തസമൂഹം അംഗീകരിക്കില്ലയെന്നും പറഞ്ഞ അദ്ദേഹം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണു വഴിപാട് നിരക്ക് കൂട്ടിയതെന്നും സർക്കാർ ആവശ്യപ്പെട്ടാൽ ഇതു പിൻവലിക്കാൻ ഒരുക്കമാണെന്നും പറഞ്ഞു.