മുഹമ്മദ് അസ്ലം കൊലപാതകം: തുടർ ആക്രമണങ്ങളിൽ അറുപത് കേസുകൾ റജിസ്റ്റർ ചെയ്തു; വീടാക്രമണത്തിന്റെ ദൃശ്യം സിസി ടിവിയിൽ

നാദാപുരത്തും പരിസര പ്രദേശങ്ങളിലുമായി അമ്പതോളം വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകൾക്ക് പുറമെ കോൺഗ്രസ്സ്, ബിജെപി അനുഭാവികളുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി.

മുഹമ്മദ് അസ്ലം കൊലപാതകം: തുടർ ആക്രമണങ്ങളിൽ അറുപത് കേസുകൾ റജിസ്റ്റർ ചെയ്തു; വീടാക്രമണത്തിന്റെ ദൃശ്യം സിസി ടിവിയിൽ


കോഴിക്കോട്: നാദാപുരത്തെ മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലമിന്റെ കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് നടന്ന അക്രമസംഭവങ്ങളിൽ പോലീസ് അറുപതോളം കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി കണ്ടാൽ തിരിച്ചറിയുന്നവർ ഉൾപ്പെടെ അഞ്ഞൂറോളം പേർ പ്രതികളാവുമെന്നാണ് സൂചന.

മുഹമ്മദ് അസ്ലമിന്റെ വിലാപയാത്രയുടെ മറവിൽ പ്രദേശത്ത് വ്യാപകമായ കല്ലേറും അക്രമവും ഉണ്ടാവുകയായിരുന്നു. നാദാപുരത്തും പരിസര പ്രദേശങ്ങളിലുമായി അമ്പതോളം വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകൾക്ക് പുറമെ കോൺഗ്രസ്സ്, ബിജെപി അനുഭാവികളുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി.

നേരത്തെ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിന്റെ ബന്ധു കൂടിയായ സിപിഐഎം പ്രവർത്തകൻ രാജന്റെ വീട് ആക്രമിച്ചു രണ്ട് ലക്ഷം രൂപയും 15 പവൻ സ്വർണവും മോഷ്ടിച്ചതായും പരാതിയുണ്ട്.

വീടുകൾക്ക് കല്ലെറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച വാഹനങ്ങളും ദൃശ്യങ്ങളിൽ ഉണ്ട്. ഇതിൽ പലരെയും തിരിച്ചറിഞ്ഞതായാണ് സൂചന. നേരത്തെ ഷിബിൻ വധക്കേസിൽ പ്രതികൾ ആയിരുന്നവരും ഈ ആക്രമണങ്ങളിൽ പങ്കെടുത്തിരുന്നതായി ആരോപണം ഉണ്ട്.

നാദാപുരത്തു യൂത്ത് ലീഗ് നേതാവ് മഠത്തിൽ ഫിറോസിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകന്റെ വീട് ആക്രമിക്കുന്ന ദൃശ്യങ്ങൾ......
കൂലി ഇരന്ന് വാങ്ങ് മൂരികളെ......

Posted by Shereef Puthenchira on 14 August 2016