"ഇവിടെ ഇങ്ങനെയാണോ പാല്‍ കുടിക്കുന്നത്"?; ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്താന്‍ പോപ്കോണ്‍ എത്തുന്നു

അനീഷ് ഉപാസന ഒരുക്കുന്ന പോപ്കോണ്‍ എന്ന ചിത്രത്തിത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

"ഇവിടെ ഇങ്ങനെയാണോ പാല്‍ കുടിക്കുന്നത്"?; ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്താന്‍ പോപ്കോണ്‍ എത്തുന്നു

അനീഷ് ഉപാസന ഒരുക്കുന്ന പോപ്കോണ്‍ എന്ന ചിത്രത്തിത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷൈന്‍ടോം ചാക്കോ നായകനാകുന്ന ചിത്രം പ്രണയവുമായി ബന്ധപ്പെട്ട് നാസിക്കില്‍ എത്തപ്പെടുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. നാസിക്കില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയായ പോപ്‌ കോണില്‍ മലയാള സിനിമയുടെ പുതിയ ചിരിയുടെ രാജകുമാരന്‍ സൗബിന്‍ ഷഹീര്‍ ഒരു മുഴുനീള വേഷമവതരിപിക്കുന്നു.

സുധീര്‍ കരമന, ഇന്ദ്രന്‍സ്, ശശി കലിംഗ, ഭഗത്, ജാഫര്‍, സ്രിന്ധ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു.

സംവിധായകന്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാനി ഖാദറിന്‍റേതാണ് തിരക്കഥ. ബന്‍സുരി സിനിമയുടെ ബാനറില്‍ ഷിബു ദിവാകര്‍, ഷൈന്‍ ഗോപി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.