അവനവനു വേണ്ടിയല്ലേ അധ്വാനവർഗ സിദ്ധാന്തം? മാണി വേറെ എന്തു ചെയ്യാൻ…

കാറൽ മാർക്‌സിന്റെ 'മൂലധനം' പെട്ടിയിൽ സൂക്ഷിച്ചതിന് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ചരിത്രമുണ്ട് മാണിയ്ക്ക്. തുടർന്ന് എറണാകുളം സേക്രഡ് ഹേർട്‌സ് കോളേജിൽ പ്രവേശനം നേടിയത് യു.വി ചാക്കോ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ സഹായത്തോടെ. അവനവന്റെ ആവശ്യം നടക്കാൻ ആരുമായും കൂട്ടുകൂടാമെന്നും ആരുടെ സഹായവും സ്വീകരിക്കാമെന്നുമുളള മാണി സിദ്ധാന്തം അവിടെ ആരംഭിച്ചു.

അവനവനു വേണ്ടിയല്ലേ അധ്വാനവർഗ സിദ്ധാന്തം? മാണി വേറെ എന്തു ചെയ്യാൻ…

അവിനാഷ് യതീന്ദ്രൻ

പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും മാണി സാറാണ് കെ എം മാണി. എന്തിനേറെ, കെ എം മാണിക്കു കൂടിയും അദ്ദേഹം മാണി സാറാണ്. കേരള രാഷ്ട്രീയത്തിലെ മഹാത്ഭുതമെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. എങ്ങനെ വീണാലും നാലു കാലിൽ നിൽക്കുമെന്ന നിശ്ചയദാർഢ്യം. ഇടതിലായാലും വലതിലായാലും ഞൊടിയിടയിൽ ന്യായീകരണം നാവിലെത്തുന്ന വാക് സാമർത്ഥ്യം.

കേരള കോൺഗ്രസ് ക്രിസ്ത്യാനികളുടെ പാർടിയാണ്. കേരള ജനസംഖ്യയിൽ വെറും 18 ശതമാനമാണ് ക്രിസ്ത്യാനികൾ. അവരിൽ കോൺഗ്രസും ഇടതുപാർടികളും കൈയടക്കിയതിന്റെ ബാക്കിയേ മാണിയുടെ കക്ഷത്തുള്ളൂ. പക്ഷേ, കേരള രാഷ്ട്രീയത്തിലെ അവിഭാജ്യഘടകമായി കേരളാ കോൺഗ്രസിനെ മാറ്റിയെടുക്കാൻ കെ എം മാണിയ്ക്കു കഴിഞ്ഞു. മധ്യകേരളത്തിന്റെ രാഷ്ട്രീയം എത്രയോ കാലമായി മാണിയുടെ ഉള്ളം കൈയിലാണ്. കോൺഗ്രസിനും യുഡിഎഫിലെ മറ്റു ഘടകകക്ഷികൾക്കും പലപ്പോഴും കുടിയാന്റെ റോളേയുള്ളൂ. മാണി തീരുമാനിക്കും, യുഡിഎഫ് അനുസരിക്കും... അതായിരുന്നു അവസ്ഥ.
വായിക്കുക


മാണിയുമായുള്ള ജോസഫിന്റെ വൈരത്തിന് 38 വർഷത്തെ പഴക്കം; അതിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ് നേതൃത്വം; ഫ്രാൻസിസ് ജോർജും സംഘവും ഇനി യുഡിഎഫിലേയ്ക്കു മടങ്ങാൻ സാധ്യതആ മുന്നണിയിൽ നിന്നാണ് നീതി നിഷേധം ആരോപിച്ച് മാണി വിടപറയുന്നത്. ആരോപണങ്ങളും രാജിയും മന്ത്രിസ്ഥാനമൊഴിയലുമൊന്നും മാണിയ്ക്കു പുത്തരിയല്ല. അതുകൊണ്ട് ബാർ കോഴയെ തുടർന്നുള്ള പ്രതിസന്ധികളാണ് മാണിയെ യുഡിഎഫിനു പുറത്തെത്തിച്ചത് എന്ന വാദം വിശ്വസനീയമല്ല. അതിനപ്പുറമുള്ള ലക്ഷ്യങ്ങൾ മാണിയ്ക്കുണ്ട്. രാഷ്ട്രീയക്കച്ചവടത്തിൽ കെ എം മാണിയുടെ ദൂരക്കാഴ്ചയ്ക്ക് ഈ എൺപതാം വയസിലും മങ്ങലേറ്റിട്ടില്ല. 1965 ലാണ് മാണി ആദ്യമായി നിയമസഭയിലെത്തിയത്. ഇതു കാലം 2016. അമ്പത്തൊന്നു വർഷമായി അദ്ദേഹം നിയമസഭയിലുണ്ട്. പക്ഷേ, ഈ അമ്പത്തൊന്നാം വർഷത്തിൽ നിയമസഭയിൽ അദ്ദേഹത്തിന് പുതിയൊരു സഹപ്രവർത്തകനുണ്ട്. ഒ രാജഗോപാൽ. കേരള കോൺഗ്രസ് (എം) പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിക്കുമ്പോൾ ഏറെ പ്രസക്തമാകുന്നത് ആ സാന്നിദ്ധ്യമാണ്.

കാറൽ മാർക്‌സിന്റെ 'മൂലധനം' പെട്ടിയിൽ സൂക്ഷിച്ചതിന് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ചരിത്രമുണ്ട് മാണിയ്ക്ക്. തുടർന്ന് എറണാകുളം സേക്രഡ് ഹേർട്‌സ് കോളേജിൽ പ്രവേശനം നേടിയത് യു.വി ചാക്കോ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ സഹായത്തോടെ. അവനവന്റെ ആവശ്യം നടക്കാൻ ആരുമായും കൂട്ടുകൂടാമെന്നും ആരുടെ സഹായവും സ്വീകരിക്കാമെന്നുമുളള മാണി സിദ്ധാന്തം അവിടെ ആരംഭിച്ചു. പിന്നീട് നിയമം പഠിച്ച് വക്കീലായി. തുടർന്ന് രാഷ്ട്രീയ പ്രവർത്തകനും.വായിക്കുക:
സൗന്ദര്യമുളള പെണ്‍കുട്ടികളെ ആരുമൊന്നു മോഹിക്കും; എല്‍ഡിഎഫും എന്‍ഡിഎയും പിറകെ നടക്കുന്നത് അതുപോലെയെന്ന് മാണികോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞവർ ചേർന്ന് കേരള കോൺഗ്രസ് രൂപീകരിച്ചത് 1964 ഒക്ടോബർ 8ന്. അന്ന് കോട്ടയം ഡിസിസി സെക്രട്ടറിയാണ് കെ എം മാണി. കോൺഗ്രസുമായുള്ള ബന്ധം മാണിയും ഉപേക്ഷിച്ചു. കെ എം ജോർജ് ചെയർമാനായും മാത്തച്ചൻ കുരുവിനാകുന്നേൽ ജനറൽ സെക്രട്ടറിയായും രൂപീകരിച്ച കേരളാ കോൺഗ്രസിൽ മാണി അംഗമായി.

അന്നേ മികച്ച പ്രാസംഗികനാണ് മാണി. ആരെയും ആകർഷിക്കുന്ന വാക് ചാതുര്യം. ഉപമയുടെയും ഉൽപ്രേക്ഷയുടെയും അനർഗള പ്രവാഹം. ആ വാക് ചാതുര്യവും ചെറുപ്പത്തിന്റെ ചുറുചുറുക്കും അവഗണിക്കാൻ കേരള കോൺഗ്രസ് നേതാക്കൾക്ക് കഴിയുമായിരുന്നില്ല. അങ്ങനെ 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ എം മാണി പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി. തെരഞ്ഞടുപ്പ് ചെലവിനുളള 35000 രൂപ നൽകിയത് കേരളാകോൺഗ്രസ് നേതാവ് മോഹൻ കുളത്തുങ്കൽ. തിരഞ്ഞെടുപ്പിൽ മാണി വിജയിച്ചു. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ആർ.വി തോമസ്സിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് മൂന്നാംസ്ഥാനത്തേയ്ക്കു തള്ളപ്പെട്ടു.ശ്രവിക്കുക:
ആ ശബ്ദരേഖ ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നു...എംഎൽഎയുടെ അധികാരത്തിനപ്പുറത്തേയ്ക്കു മാണിയുടെ മനസു സഞ്ചരിച്ചു. ഒടുവിൽ ഉപായം തെളിഞ്ഞു. ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയാവണം; എങ്കിൽ കേരളം മുഴുവൻ സഞ്ചരിച്ച് പാർട്ടിയെ ശാക്തീകരിക്കാമെന്ന് പാർട്ടി ചെയർമാൻ കെ എം ജോർജിനെ ബോധ്യപ്പെടുത്തി. ഒടുവിൽ കെ എം ജോർജിന്റെ സമ്മതം. അതോടെ കേരളാകോൺഗ്രസിന്റെ താക്കോൽ മാണി ഊരിയെടുത്തു.

അടിയന്തരാവസ്ഥ വന്നതോടെ മാണി ഒളിവിൽ പോയി. അതേ സമയം ആർ ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിൽ പോവുകയും പിന്നീടു പുറത്തിറങ്ങി മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു. മന്ത്രിസഭയിൽ കെ എം ജോർജും ബാലകൃഷ്ണപിള്ളയും. മാണി വെറും എംഎൽഎ ആയി പുറത്തും. ആലോചിച്ചു വശംകെട്ട മാണിയുടെ ബുദ്ധിയിൽ ഉപായം തെളിഞ്ഞു.വായിക്കുക:


ജോസ് കെ മാണിയെ മന്ത്രിയാക്കാമെന്ന് ബിജെപിയുടെ ഉറപ്പ്; കേരള നിയമസഭയിൽ എൻഡിഎ ബ്ലോക്കു വരുംപാർട്ടിയിൽ ഇരട്ടപ്പദവി പാടില്ല എന്ന വാദവുമായി മാണി അരങ്ങിലെത്തി. പാർടി ചെയർമാനും മന്ത്രിയും കെ എം ജോർജ് ആയിരുന്നു. മാണിയുടെ ആവശ്യം അംഗീകരിച്ചാൽ ഒന്നുകിൽ കെ.എം ജോർജ് പാർട്ടി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് മാണിയെ ചെയർമാൻ ആക്കണം. അല്ലെങ്കിൽ മന്ത്രിപദമൊഴിഞ്ഞ് മാണിയെ മന്ത്രിയാക്കണം. രണ്ടായാലും മാണിയ്ക്ക് ലാഭം. ഒടുവിൽ 1975 ഡിസംബർ 26ന് കെ.എം മാണി മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പിന്നീട് കഷ്ടിച്ച് ഒരു വർഷം കൂടിയേ കെ എം ജോർജ് ജീവിച്ചിരുന്നുള്ളൂ. 1976 ഡിസംബര്‍ 11ന് അദ്ദേഹം മരണമടഞ്ഞു.

പിന്നീട് ഇതുവരെ കണ്ടത് അധികാര രാഷ്ട്രീയത്തിലെ 'മാണിസം' ആയിരുന്നു. കേരളാ കോൺഗ്രസിനെ വളർത്തിയും പിളർത്തിയും കെ എം മാണി മധ്യകേരളം അടക്കിവാണു. ആ അധികാരമാണ് പുതിയ ലക്ഷ്യങ്ങൾക്കുവേണ്ടി സമദൂര സിദ്ധാന്തം അവതരിപ്പിച്ച് യുഡിഎഫിൽ നിന്നിറങ്ങുന്നത്. ആൾ കെ എം മാണിയായതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാം... മാണി സാറെന്തോ മനസിൽ കണ്ടിട്ടുണ്ട്. ഏതു മുന്നണിയിലായാലും അവനവന്റെ നേട്ടങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാതെ അധ്വാനിക്കണമെന്ന സിദ്ധാന്തമാണ് മാണിയുടെ അധ്വാനവർഗ സിദ്ധാന്തം.

Story by
Read More >>