സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരായ കേസ് ബിജെപി നേതാവ് പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയെന്ന് ആരോപണം; ജില്ലാ നേതൃത്വത്തിന് എതിരെ ആര്‍എസ്എസ്

2011 ആഗസ്ത് 26ന് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് സിപിഐഎം പ്രവര്‍ത്തകനായ സതനീതിനെ ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു തുടന്ന് മണിക്കൂറുകള്‍ക്കകമാണ് 'വരമ്പത്ത് കൂലി' മോഡലില്‍ ചിങ്ങപുരത്തെ വീട്ടില്‍ വച്ച് ടി.കെ പത്മനാഭന്‍ ആക്രമിക്കപ്പെടുകയായിരുന്നു. സതനീത് വധശ്രമക്കേസ് ഈ മാസം 23ന് കോടതി പരിഗണിക്കാനിരിക്കേ ഇത്തരം ഒരു ഒത്തുതീര്‍പ്പിന് ടികെ പത്മനാഭന്‍ തയാറായതിനെ സതനീത് വധശ്രമക്കേസ് പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരായ കേസ് ബിജെപി നേതാവ് പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയെന്ന് ആരോപണം; ജില്ലാ നേതൃത്വത്തിന് എതിരെ ആര്‍എസ്എസ്

കോഴിക്കോട്: ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ പത്മനാഭന്‍ പണം വാങ്ങി സിപിഐ(എം) പ്രവര്‍ത്തകര്‍ പ്രതികളായ വധശ്രമക്കേസ് ഒത്തു തീര്‍പ്പാക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ആര്‍ എസ് എസ്സില്‍ പ്രതിഷേധം ശക്തമാവുന്നു. കൊയിലാണ്ടി പോസ്റ്റ് എന്ന പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമമാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

2011 ആഗസ്റ്റ്  26ന് ടി.കെ പദ്മനാഭന് വെട്ടേറ്റ സംഭവത്തിലെ പ്രതികളായ സിപിഐഎം പ്രവര്‍ത്തകരില്‍ നിന്നും ആറേകാല്‍ ലക്ഷം രൂപ വാങ്ങി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നു എന്നായിരുന്നു വാര്‍ത്ത. ആരോപണം വന്നതിനു പിന്നാലെ ജില്ലയിലെ ബിജെപി നേതൃത്വത്തിനെതിരെ ആര്‍എസ്എസ് രംഗത്തുവന്നിട്ടുണ്ട്. സിപിഐഎം പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ള കേസില്‍ ഇത്തരം ഒരു നടപടി കൈക്കൊണ്ടതില്‍ സോഷ്യല്‍ മീഡിയയില്‍ കൂടിയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേതാക്കളുടെ അനുമതിയോടെ തന്നെ പ്രതിഷേധിക്കുന്നുണ്ട്.


2011 ആഗസ്ത് 26ന് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് സിപിഐഎം പ്രവര്‍ത്തകനായ സതനീതിനെ ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു തുടന്ന് മണിക്കൂറുകള്‍ക്കകം 'വരമ്പത്ത് കൂലി' മോഡലില്‍ ചിങ്ങപുരത്തെ വീട്ടില്‍ വച്ച് ടി.കെ പത്മനാഭന്‍ ആക്രമിക്കപ്പെടുകയായിരുന്നു. സതനീത് വധശ്രമക്കേസ് ഈ മാസം 23ന് കോടതി പരിഗണിക്കാനിരിക്കേ ഇത്തരം ഒരു ഒത്തുതീര്‍പ്പിന് ടികെ പത്മനാഭന്‍ തയ്യാറായതിനെതിരെ സതനീത് വധശ്രമക്കേസ് പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

ബിജെപിയുടെ ജില്ലാ നേതൃത്വവുമായി നാരദാ ന്യൂസ് ബന്ധപ്പെട്ടെങ്കിലും ആരും പരസ്യപ്രതികരണത്തിന് മുതിര്‍ന്നില്ല. ഇത്തരം ഒരു സംഭവം നടന്നിട്ടേയില്ലെന്നും സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും ഇത്തരം ഒരു വാഗ്ദാനം ഉണ്ടായെങ്കിലും ബിജെപി അതിന് തയ്യാറായിട്ടില്ല എന്നുമാണ് ബിജെപിയുടെ ജില്ലാ നേതാവ് നാരദാ ന്യൂസിനോട് പ്രതികരിച്ചത്. പരസ്യപ്രസ്താവന വേണമെങ്കില്‍ മറ്റു നേതാക്കളെ കാണണമെന്നും നിര്‍ദേശിച്ചു.

സംഭവത്തോട് സിപിഐഎം നേതൃത്വവും ഇതുവരെയായി പ്രതികരിച്ചിട്ടില്ല. വിവിധ കേസുകള്‍ പരസ്പരം ഒത്തുതീര്‍പ്പാക്കുന്ന രീതി പാര്‍ട്ടികള്‍ക്കിടയില്‍ പതിവാണെന്നിരിക്കെ ഇത്തരത്തില്‍ പണം വാങ്ങി ഒത്തുതീര്‍പ്പാക്കുന്ന സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Read More >>