ഒല്ലൂരില്‍ പോലീസുകാരെ ആക്രമിച്ച ഗുണ്ടാ തലവന്‍ പിടിയില്‍

ഇന്നലെ രാവിലെയാണ് പോലീസുകാരെ ഗുണ്ടാ സംഘം ആക്രമിച്ചത്. ഗുണ്ടാ പിരിവ് നല്‍കാത്തതിന്റെ പേരില്‍ വ്യാപാരിയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ പിടികൂടാൻ കേച്ചേരിയിലെ ഒരു വീട്ടിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ എസ്ഐക്കും മറ്റ് മൂന്ന് പോലീസുകാർക്കും പരിക്കേറ്റിരുന്നു.

ഒല്ലൂരില്‍ പോലീസുകാരെ ആക്രമിച്ച ഗുണ്ടാ തലവന്‍ പിടിയില്‍

തൃശൂര്‍:  ഒല്ലൂരില്‍ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാ തലവന്‍ കടവി രഞ്ജിത്ത് പിടിയിലായി. കേസിൽ നേരത്തെ രണ്ടു പേര്‍ പോലീസ് പിടിയിലായിരുന്നു.  കടവി രഞ്ജിത്തിന്റെ സംഘാഗങ്ങളായ കറമ്പൂസ് എന്ന ജിയോ, നെയ്മര്‍ എന്ന നിനോ എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെയാണ് പോലീസുകാരെ ഗുണ്ടാ സംഘം ആക്രമിച്ചത്. ഗുണ്ടാ പിരിവ് നല്‍കാത്തതിന്റെ പേരില്‍ വ്യാപാരിയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ പിടികൂടാൻ കേച്ചേരിയിലെ ഒരു വീട്ടിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ എസ്ഐക്കും മറ്റ് മൂന്ന് പോലീസുകാർക്കും പരിക്കേറ്റിരുന്നു. ഒല്ലൂര്‍ എസ് ഐ പ്രശാന്ത് ക്ലിന്റ്, സിവിൽ പോലീസ് ഓഫീസർമാരായ   രഞ്ജിത്ത്, ധനേഷ്, ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.


തൃശൂർ ജില്ലയിൽ ഗുണ്ടാ പ്രവർത്തനം  നടത്തുന്നവരാണ് ആക്രമണം നടത്തിയതെന്നും  മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടാൻ പോയപ്പോഴാണ് ആക്രമണം നടന്നതെന്നും  പരിക്കേറ്റ ഒല്ലൂര്‍ എസ് ഐ പ്രശാന്ത് ക്ലിന്റ് നാരദ ന്യൂസിനോട് പറഞ്ഞു
വടിവാളും കത്തിയും ഉപയോഗിച്ചാണ്  പോലീസിനെ ആക്രമിച്ചത്. പോലീസുകാരന്‍ ധനേഷിന് കത്തി കൊണ്ട് മുഖത്ത് മുറിവേറ്റു. പ്രതികളെ പിടി കൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ് ഐ ക്ക് കൈയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ പോലീസ് സംഘത്തെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നല്‍കി വിട്ടയച്ചു. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന ഡെന്നി, നെല്‍സണ്‍ എന്നിവര്‍ രക്ഷപ്പെട്ടു.ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.

ഗുണ്ടാ തലവന്‍ കടവി രഞ്ജിത്ത്  രണ്ട് കൊലപാതകങ്ങള്‍ ഉള്‍പ്പടെ 30 ല്‍ അധികം കേസുകളില്‍ പ്രതിയാണ് . വിയ്യൂര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മനോജിന്റെ അവണൂരിലെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് ഉള്‍പ്പടെ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

Read More >>