മുഖ്യമന്ത്രിയെ നട്ടെല്ലില്ലാത്തവനെന്ന് പരിഹസിച്ച് പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ആലപ്പുഴ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജഗോപാലാണ് ജൂലൈ 1 ന് മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ അതിക്രമം കാട്ടിയ കോഴിക്കോട് ടൗണ്‍ എസ്ഐ പിഎം വിമോദിനെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ പരിഹസിച്ചും പോസ്റ്റിട്ടത്. രാജഗോപാല്‍ അരുണിമ എന്ന പ്രൊഫൈലില്‍ നിന്നും വന്ന പോസ്റ്റില്‍ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത് എസ്ഐ വിമോദിനെയാണ്.

മുഖ്യമന്ത്രിയെ നട്ടെല്ലില്ലാത്തവനെന്ന് പരിഹസിച്ച് പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിനെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇരട്ടച്ചങ്കെന്ന് പറഞ്ഞു നടന്നയാള്‍ക്ക് നട്ടെല്ലുണ്ടോ എന്ന് മുഖ്യമന്ത്രിയുടെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച പോസ്റ്റ് വന്‍ വിവാദമായിരുന്നു.

ആലപ്പുഴ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജഗോപാലാണ് ജൂലൈ 1 ന് മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ അതിക്രമം കാട്ടിയ കോഴിക്കോട് ടൗണ്‍ എസ്ഐ പിഎം വിമോദിനെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ പരിഹസിച്ചും പോസ്റ്റിട്ടത്. രാജഗോപാല്‍ അരുണിമ എന്ന പ്രൊഫൈലില്‍ നിന്നും വന്ന പോസ്റ്റില്‍ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത് എസ്ഐ വിമോദിനെയാണ്. വിഷയം വിവാദമായതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ നിന്നും രാജഗോപാല്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.


POST

ആലപ്പുഴ ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണസംഘം ഭരണസമിതി അംഗവും ആലപ്പുഴ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ടികെഎം കോളെജിലെ കെഎസ് യുവിന്റെ മുന്‍ ചെയര്‍മാനുമായിരുന്നു രാജഗോപാല്‍. പോസ്റ്റില്‍ സംഭവുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഡ് ചെയ്ത എസ്‌ഐയെ ന്യായീകരിക്കുകയും മുഖ്യമന്ത്രിയെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

നട്ടെല്ലില്ലാത്തയാള്‍ എന്ന തരത്തിലുള്ള കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍. കോഴിക്കോട് ഉണ്ടായ സംഭവങ്ങളില്‍ അതിക്രമം കാട്ടാന്‍ കോടതിയാണ് പറഞ്ഞതെന്നു പോസ്റ്റിലൂടെ രാജഗോപാല്‍ ആരോപിക്കുന്നു. തങ്ങള്‍ക്കു വേണ്ടി ജോലി ചെയ്ത എസ് ഐ വിനോദിനെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും സംഭവം ഉദ്യോഗസ്ഥരുടെ മനസ്സ് തകര്‍ക്കുന്ന രീതിയിലുള്ള അനുഭവമായിപ്പോയെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരുടെ സ്വകാര്യതയിലും കയറിചെല്ലാന്‍ സര്‍ക്കാര്‍ അധികാരം നല്‍കിയെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് അവസാനിക്കുന്നത് മാധ്യമപ്രവര്‍ത്തകരെ 'നായിന്റെ മക്കള്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്.

Read More >>